അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

teachers vacancy in kannur 2023,അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു,


പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ തളിപ്പറമ്പ് പട്ടുവത്ത് പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളില്‍ അടുത്ത അധ്യയന വര്‍ഷം ഉണ്ടായേക്കാവുന്ന  അധ്യാപക തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നതിന് പി എസ് സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

ഒഴിവുകള്‍ - ഹൈസ്‌കൂള്‍ വിഭാഗം

മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സോഷ്യല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, നാച്വറല്‍ സയന്‍സ്, കണക്ക്, ഫിസിക്കല്‍ എജുക്കേഷന്‍, മ്യൂസിക്ക്, എം സി ആര്‍ ടി എന്നീ വിഷയങ്ങളില്‍

ഒഴിവുകള്‍ - ഹയര്‍ സെക്കണ്ടറി  വിഭാഗം

മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, കണക്ക്, ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, കൊമേഴ്‌സ്

1️⃣ നിയമനം താല്‍ക്കാലികവും 2024 മാര്‍ച്ച് 31 വരെയോ, സ്ഥിരാധ്യാപകര്‍ ജോലിയില്‍ പ്രവേശിക്കുന്നതുവരെയോ ആയിരിക്കും
2️⃣ കരാര്‍ കാലാവധിയില്‍ യോഗ്യതാ പ്രമാണങ്ങളുടെ അസ്സല്‍ ബന്ധപ്പെട്ട ഓഫീസില്‍ സമര്‍പ്പിക്കണം.
3️⃣ റസിഡന്‍ഷ്യല്‍ സ്‌കൂളായതിനാല്‍ സ്‌കൂളിലെ കുട്ടികളോടൊപ്പം ഹോസ്റ്റലില്‍ താമസിച്ച് പഠിപ്പിക്കുന്നതിനും അവരുടെ അച്ചടക്ക കാര്യങ്ങളില്‍ ശ്രദ്ധിക്കാനും അധ്യയന സമയത്തിനു പുറമെയുള്ള സമയങ്ങളില്‍ വിദ്യാര്‍ഥികളുടെ പഠന-പഠനേതര പ്രവര്‍ത്തനങ്ങളുടെ ചുമതല ഏറ്റെടുക്കാനും സമ്മതമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി

🗓 താല്‍പര്യമുള്ളവര്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ 15.04.2023 ന് വൈകിട്ട് അഞ്ച് മണിക്കകം കണ്ണൂര്‍ ഐ ടി ഡി പി ഓഫീസില്‍ സമര്‍പ്പിക്കണം.

0497 2700357
0460 2203020

Post a Comment

أحدث أقدم

News

Breaking Posts