പെരുമ്പാവൂർ: സൗത്ത് എഴിപ്പുറം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മലയാളം, ഹിന്ദി, അറബിക്, പൊളിറ്റിക്കൽ സയൻസ് എന്നീ ജൂനിയർ തസ്തികകളിൽ അധ്യപകരെ നിയമിക്കും. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ചൊവ്വാഴ്ച രാവിലെ 11-ന് ഇന്റർവ്യൂവിന് ഹാജരാകണം.
മട്ടന്നൂർ : പഴശ്ശിരാജ എൻ.എസ്.എസ്. കോളേജിൽ ഇക്കണോമിക്സ്, സുവോളജി വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിന് 16-ന് രാവിലെ 10-ന് അഭിമുഖം നടത്തും. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്ത യോഗ്യരായ ഉദ്യോഗാർഥികൾ എത്തണം.
കോഴിക്കോട് : ഐ.എച്ച്.ആർ.ഡി.യുടെ കീഴിലെ തിരുത്തിയാട് ടെക്‌നിക്കൽ ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവുണ്ട്.
16-ന് രാവിലെ 10.30-ന് ഇലക്‌ട്രോണിക്സിനും ഉച്ചയ്ക്ക് ഒന്നിന് കെമിസ്ട്രിക്കും 17-ന് രാവിലെ 10.30-ന് ഫിസിക്സിനും 19-ന് ഉച്ചയ്ക്ക് ഒന്നിന് മാത്തമാറ്റിക്സിനും അഭിമുഖം നടക്കും.
മൂക്കുതല : പി.സി.എൻ.ജി.എച്ച്.എസ്.എസിൽ ഇംഗ്ലീഷ്, ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി എന്നീ സീനിയർ തസ്തികകളിലേക്കും ഫിലോസഫി, ഹിന്ദി എന്നീ ജൂനിയർ തസ്തികകളിലേക്കുമുള്ള അധ്യാപക അഭിമുഖം ബുധനാഴ്ച 10 മണിക്ക് നടക്കും.
അടൂർ : ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള അടൂർ ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂളിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. യോഗ്യതയുള്ളവർ 17-ന് മൂന്നിന് മുൻപ് സ്കൂളിൽ അപേക്ഷ നൽകണം.
പന്തളം : എൻ.എസ്.എസ്. കോളേജിൽ ഹിന്ദി, സംസ്‌കൃതം, ഗണിതശാസ്ത്രം, ബോട്ടണി, സുവോളജി, ഫിസിക്‌സ്, കെമിസ്ട്രി, ബയോ കെമിസ്ട്രി, ജ്യോഗ്രഫി, ജിയോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, കായികം എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി. യോഗ്യതയുള്ളവർക്ക് മുൻഗണന. കോട്ടയം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഓഫീസ് ഗസ്റ്റ് പാനൽ രജിസ്‌ട്രേഷൻ നടത്തിയിട്ടുള്ളവരാകണം അപേക്ഷകർ. അപേക്ഷകൾ മേയ് 24-ാം തീയതിക്കുള്ളിൽ കോളേജ് ഓഫീസിൽ നൽകണം.
ഉദുമ : ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ഹിസ്റ്ററി, ഇംഗ്ലീഷ്, കൊമേഴ്സ്, ആന്ത്രോപോളജി, മലയാളം, ഹിന്ദി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ് എന്നീ വിഷയങ്ങളിൽ അതിഥി അധ്യാപക ഒഴിവുണ്ട്. ചൊവ്വാഴ്ച രാവിലെ 10-ന് ഹിസ്റ്ററി, 11-ന് പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ് വിഷയങ്ങളിലും 17-ന് രാവിലെ 10-ന് കൊമേഴ്സ്, 11-ന് മലയാളം, ഹിന്ദി വിഷയങ്ങളിലും 18-ന് രാവിലെ 10-ന് ഇംഗ്ലീഷ്, 11-ന് ആന്ത്രോപോളജി, സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങളിലും അഭിമുഖം നടത്തും. ഫോൺ: 9495827783.
പത്തനംതിട്ട : ഇലന്തൂർ ഗവ. കോളേജിൽ വിവിധ വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖ തീയതി, സമയം, വിഷയം എന്നീക്രമത്തിൽ ചുവടെ. മേയ് 15, 10. 30 മലയാളം. 11.30 സംസ്കൃതം, 2.00 ഹിന്ദി. മേയ് 17, 11- ഇംഗ്ലീഷ്, മെയ് 18 , 10.30-കോമേഴ്സ്, മേയ് 19 ,10 .30- കെമിസ്ട്രി, 2- ബോട്ടണി. കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ അതിഥി അധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ള യോഗ്യരായ ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തിപരിചയം, പാനൽ രജിസ്ട്രേഷൻ തുടങ്ങിയവയുടെ അസ്സൽരേഖകൾ സഹിതം കോളേജിൽ ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക് www.elanthoor.ac.in സന്ദർശിക്കണം.
എടപ്പാൾ : എടപ്പാൾ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗത്തിൽ വിവിധ വിഷയങ്ങളിൽ ഒഴിവുണ്ട്. താത്പര്യമുള്ളവർ അസ്സൽ രേഖകളുമായി ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഒഴിവുള്ള കെമിസ്ട്രി, ഇംഗ്ലീഷ്, ഇക്കണോമിക്സ്, മലയാളം, മാത്തമാറ്റിക്സ്, പൊളിറ്റിക്കൽ സയൻസ് എന്നീ വിഷയങ്ങളിലേക്കുള്ള അഭിമുഖം വ്യാഴാഴ്ച രാവിലെ 10-ന് നടക്കും. ബോട്ടണി, ഹിസ്റ്ററി, ഹിന്ദി, ഫിസിക്സ്, സോഷ്യോളജി, സുവോളജി വിഷയങ്ങളിലേക്കുള്ള അഭിമുഖം ഉച്ചയ്ക്ക് ഒന്നിനും നടക്കും.
പെരിന്തൽമണ്ണ : ചെറുകര എസ്.എൻ.ഡി.പി. കോളേജിൽ കംപ്യൂട്ടർ സയൻസ്, അറബിക്, കെമിസ്ട്രി, ഫിസിക്കൽ എജ്യുക്കേഷൻ എന്നിവയിൽ അധ്യാപക ഒഴിവും കെമിസ്ട്രി ലാബ് അസിസ്റ്റന്റ് ഒഴിവുമുണ്ട്.
സർവീസിൽനിന്ന് വിരമിച്ചവർക്കും മുൻപരിചയമുള്ളവർക്കും മുൻഗണനയുണ്ട്. ഫോൺ: 8289683960.
കണ്ണൂർ : ഐ.എച്ച്.ആർ.ഡി. പട്ടുവം കയ്യംതടത്തെ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ അധ്യാപകരുടെ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തും. ഓരോ വിഭാഗത്തിലെയും കൂടിക്കാഴ്ച നടക്കുന്ന തീയതി: കൊമേഴ്‌സ് 12-ന് രാവിലെ 10-ന്. ഇംഗ്ലീഷ് 15-ന് രാവിലെ 10-ന്. ഇലക്ട്രോണിക്സ് 16-ന് രാവിലെ 10-ന്. ഇൻസ്ട്രക്ടർ (ഇലക്ട്രോണിക്സ്) 16-ന് രാവിലെ 10-ന്. കണക്ക് 16-ന് ഉച്ചയ്ക്ക് രണ്ടിന്. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ 04602 206050, 8547005048.
ചിറ്റിലഞ്ചേരി : എം.എൻ.കെ.എം. ഹയർസെക്കൻഡറി സ്‌കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ചരിത്രം (സീനിയർ), സംസ്‌കൃതം (ജൂനിയർ), ജന്തുശാസ്ത്രം, സസ്യശാസ്ത്രം, സാമ്പത്തികശാസ്ത്രം അധ്യാപക ഒഴിവുണ്ട്. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 24-ന് 10 മണിക്ക് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
ഗുരുവായൂർ : ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ ഫിസിക്‌സ്, ബയോളജി, കണക്ക്, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഡ്രോയിങ്, ഫിസിക്കൽ സയൻസ്, നാച്വറൽ സയൻസ്, സംസ്‌കൃതം വിഷയങ്ങളിൽ അധ്യാപകരുടെ താത്‌കാലിക ഒഴിവുണ്ട്. കൂടാതെ ആയ തസ്തികയിൽ രണ്ട് ഒഴിവുകളുമുണ്ട്. കൂടിക്കാഴ്ച 18- ന് രാവിലെ പത്തിന് ദേവസ്വം ഓഫീസിൽ.
കോട്ടയം : മാന്നാനം കെ.ഇ.കോളേജിൽ എയ്ഡഡ് വിഭാഗത്തിൽ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, സൈക്കോളജി വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്.
കൊളീജിയറ്റ് എജുക്കേഷൻ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ രജിസ്റ്റർ ചെയ്തവർ 20-ന് മുമ്പ് cpoint@kecollege.ac.in എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. പിഎച്ച്.ഡി., ജെ.ആർ.എഫ്, നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന. വിവരങ്ങൾക്ക്: 8530704501.
തൃശ്ശൂർ : ഗവ. ലോ കോളേജിൽ 2023-24 അധ്യയനവർഷം മാനേജ്മെന്റ് അതിഥി അധ്യാപകരെ നിയമിക്കുന്നതിന് കോളേജ് വിദ്യാഭ്യാസവകുപ്പ് അതിഥി അധ്യാപക പാനലിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും.
യു.ജി.സി. റെഗുലേഷൻ അനുസരിച്ചാണ് നിയമനം. 16-ന് രാവിലെ പത്തരയ്ക്ക് പ്രിൻസിപ്പൽ ഓഫീസിലാണ് കൂടിക്കാഴ്‌ച. വിവരങ്ങൾക്ക്: 0487 2360150. വെബ്സൈറ്റ്: www.glcthrissur.com
പാലാ : സെയ്ന്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എജുക്കേഷനിൽ എയ്ഡഡ് വിഭാഗത്തിൽ കൊമേഴ്‌സ് എജുക്കേഷൻ വിഷയത്തിൽ താത്കാലിക അധ്യാപകനെ നിയമിക്കുന്നു. ജൂൺ രണ്ടിനകം അപേക്ഷ സമർപ്പിക്കണം.
തളിപ്പറമ്പ് : സർ സയ്യിദ് കോളേജിൽ വിവിധ വിഷയങ്ങളിൽ ഗസ്റ്റ് ലക്ചററുടെ ഒഴിവുകളുണ്ട്. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറേറ്റ് മുഖേന രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റ് സഹിതം കോളേജ് ഓഫീസിൽ ഹാജരാകണം. സമയം രാവിലെ 10. മേയ് 22-ന് ഇംഗ്ലീഷ്, ജേണലിസം, മൾട്ടിമീഡിയ, മലയാളം, അറബിക്, ഹിസ്റ്ററി, ഇക്കണോമിക്സ്. 23-ന് മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, സുവോളജി, ഫോറസ്റ്ററി, കംപ്യൂട്ടർ സയൻസ് എന്നിങ്ങനെയായിരിക്കും അഭിമുഖം.
ശാസ്താംകോട്ട : കെ.എസ്.എം ദേവസ്വം ബോർഡ് കോളേജിൽ 2023-2024 അദ്ധ്യയന വർഷത്തേക്ക് ഫിസിക്സ്,ബോട്ടണി,സൂവോളജി,
മലയാളം,ഇംഗ്ലീഷ്,ഹിന്ദി,സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടർ സയൻസ്,ഫിസിക്കൽ എഡ്യൂക്കേഷൻ,ബി വോക് സോഫ്റ്റ്‌വെയർ ഡെവലപ്പ്മെന്റ്,ബി വോക് ഫുഡ് പ്രോസസ്സിംഗ് എന്നീ വിഷയങ്ങളിൽ അതിഥി അധ്യാപക ഒഴിവുണ്ട്.യുജിസി സർവ്വകലാശാല യോഗ്യതയുള്ളവർക്ക് മുൻഗണന. കൊല്ലം കോളേജ് വിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ ഗസ്റ്റ് പാനൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ മെയ് 19ന് രാവിലെ 10.30 ന് അസൽ സർട്ടിഫിക്കറ്റുകളും,രേഖകളുമായി കോളേജ് ഓഫീസിൽ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.ഫോൺ:0476-2830323.
إرسال تعليق