കേരള സ്കൂൾ ശാസ്ത്രോത്സവത്തിനുള്ള ലോഗോ രൂപകല്പന ചെയ്യാൻ അവസരം

school shastrolsav logo competition,കേരള സ്കൂൾ ശാസ്ത്രോത്സവത്തിനുള്ള ലോഗോ രൂപകല്പന ചെയ്യാൻ അവസരം


നവംബർ 30 മുതൽ ഡിസംബർ 3 വരെ തിരുവനന്തപുരത്ത് നടക്കുന്ന കേരള സ്കൂൾ ശാസ്ത്രോത്സവത്തിനുള്ള ലോഗോ രൂപകല്പന ചെയ്യാൻ അവസരം. ഇതിനായി വിദ്യാർത്ഥികൾ, അദ്ധ്യാപകർ, പൊതുജനങ്ങൾ എന്നിവരിൽ നിന്നും ലോഗോ ക്ഷണിച്ചു. ശാസ്ത്രം, ഗണിതം, സാമൂഹ്യ ശാസ്ത്രം, പ്രവൃത്തി പരിചയം, ഇൻഫർമേഷൻ ടെക്നോളജി, വൊക്കേഷണൽ എക്സ്പോ എന്നിവയുടെ പ്രതീകങ്ങൾ ഉൾപ്പെടുത്തി വേണം ലോഗോ തയ്യാറാക്കേണ്ടത്. ആതിഥേയ ജില്ലയുടെ പ്രതീകവും അനുയോജ്യമായ രീതിയിൽ ഉൾപ്പെടുത്താവുന്നതാണ്. 2023 24 കേരള സ്കൂൾ ശാസ്ത്രോത്സവം നവംബർ 30 മുതൽ ഡിസംബർ 3 വരെയുള്ള രേഖപ്പെടുത്തലുകൾ ഉണ്ടാകണം. 

എഡിറ്റ് ചെയ്യാൻ കഴിയുന്ന തരത്തിലെ ഫോർമേറ്റിൽ സേവ് ചെയ്ത് പെൻഡ്രൈവും ഒപ്പം എ സൈസ് കളർ പ്രിന്റും നൽകണം. ലോഗോകൾ നവംബർ 6ന് വൈകിട്ട് 5നകം എം.കെ.ഷൈൻമോൻ, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ (അക്കാദമിക്), പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി, തിരുവനന്തപുരം- 695014 എന്ന വിലാസത്തിൽ ലഭ്യമാക്കണം.

Post a Comment

أحدث أقدم

News

Breaking Posts