ഭാഷാവ്യവഹാരരൂപങ്ങളുടെ നിര്‍മ്മാണം

school exam tips,ഭാഷാവ്യവഹാരരൂപങ്ങളുടെ നിര്‍മ്മാണം

ഉപന്യാസ രചന

ഏതെങ്കിലുംവിഷയത്തെക്കുറിച്ച് വിശകലനംചെയ്ത് എഴുതി തയ്യറാക്കുന്ന വ്യവഹാര രൂപമാണ് ഉപന്യാസം.ആമുഖം,പ്രതിപാദ്യം,ഉപസംഹാരം എന്നിങ്ങനെ ഉപന്യാസത്തിനു മൂന്നു ഭാഗങ്ങളുണ്ട്. വായനക്കാരെ വിഷയത്തിലേക്ക് ആകര്‍ഷിക്കുന്ന തരത്തിലുള്ളതായിരിക്കണം ആമുഖം.വിഷയത്തെക്കുറിച്ച് മനസ്സിലാക്കിയ വസ്തുതകള്‍ ക്രമബദ്ധമായി ഖണ്ഡിക തിരിച്ച് അവതരിപ്പിക്കണം

ഉപന്യാസംതയ്യാറക്കുമ്പോള്‍.....

* ഒന്നോ രണ്ടോ മിനിട്ട് വിഷയത്തെക്കുറിച്ച് ചിന്തിക്കുക.
* മനസ്സില്‍ വരുന്ന വിഷയാംശങ്ങള്‍ കുറിക്കുക.
* കുറിച്ച കാര്യങ്ങള്‍ ക്രമപ്പെടുത്തുക.(കുറിപ്പിനു നേരെ   അക്കമിട്ട്    ക്രമപ്പെടുത്താം)
* തുടക്കം എങ്ങനെ ആകണം എന്നു തീരുമാനിക്കുക.
* ക്രമപ്പെടുത്തിയ കാര്യങ്ങള്‍ ഖണ്ഡികകളാക്കി വിശദീകരിച്ചെഴുതുക.
* വിഷയാവതരണം പൂര്‍ണ്ണമായി എന്ന തോന്നലുണ്ടാകുന്നരീതിയില്‍ അവസാനിപ്പിക്കുക.
* ഉചിതമായ തലക്കെട്ട് നല്കുക.

നല്ല ഉപന്യാസത്തിനുണ്ടായിരിക്കേണ്ട സവിശേഷതകള്‍

 * വിഷയവുമായി ബന്ധ്പ്പെട്ട പരമാവധി ആശയങ്ങള്‍  ഉള്‍ക്കൊള്ളിച്ചിരിക്കണം
 * ആശയങ്ങളും നിലപാടുകളും വായനക്കാരനില്‍ എത്തിക്കാന്‍   അനുയോജ്യമായ ഭാഷ       പ്രയോഗിക്കണം
 * ഉപന്യാസത്തിന്റെ ഘടന പാലിച്ചിട്ടുണ്ട്.
 * സ്വന്തം നിലപാടുകള്‍ അവതരിപ്പിച്ചിട്ടുണ്ട്.
 * ഉചിതമായ തലക്കെട്ട് നല്‍കിയിട്ടിണ്ട്.

        ****************************************************************************                            

കഥാപാത്ര നിരൂപണം

വായിച്ച കഥയിലെ കഥാപാത്രങ്ങളെ പഠിതാവ് എങ്ങനെ മനസ്സിലാക്കി എന്നറിയാനുള്ള പ്രവര്‍ത്തനമാണ്  കഥാപാത്രനിരൂപണം.കഥ വായിച്ചു കഴിയുമ്പോള്‍ അതിലെ കഥാപാത്രത്തെക്കുറിച്ച് കുട്ടിയുടെ മനസ്സില്‍ ഒരഭിപ്രായം രൂപപ്പെടും. ഈ അഭിപ്രായത്തിന്റെ വികാസമാണ് കഥാപാത്ര നിരൂപണം.
       
     കൃതി,രചയിതാവ്,വിഭാഗം,കൃതിയുടെ പ്രാധാന്യം എന്നിവ ആമുഖമായി എഴുതണം.കഥയുടെ സംഗ്രഹം ഖണ്ഡിക തിരിച്ച് എഴുതണം.കഥാപാത്രത്തിന് കഥയിലുള്ള സ്ഥാനം,മട്ടു കഥാപാത്രങ്ങളുമായുള്ള ബന്ഥം എന്നിവ കണ്ടെത്തി എഴുതണം.കഥാപാത്രത്തെക്കുറിച്ചുള്ള  നിലപാടുകള്‍ കഥയില്‍നിന്നുള്ള ഉദാഹരണങ്ങള്‍ സഹിതം അവതരിപ്പിക്കണം.
 കഥാപാത്രത്തിന്റെ സത്വത്തിലേക്കുള്ള കുട്ടിയുടെ യാത്രയാണ് കഥാപാത്ര നിരൂപണം.

കഥാപാത്ര നിരൂപണം തയ്യാറക്കുമ്പോള്‍................

 *ആമുഖത്തില്‍ എഴുത്തുകാരനേയും കൃതിയെയുംപറ്റി എഴുതണം
* കഥാപാത്രം വഹിക്കുന്ന പങ്ക് വ്യക്തമാക്കണം.
* കഥാപാത്രത്തിന്റെ സൂക്ഷ്മ ഭാവങ്ങള്‍ കണ്ടെത്തി അവതരിപ്പിക്കണം.
* ഇതര കഥാപാത്രങ്ങളുമായുള്ള ബന്ധം കണ്ടെത്തണം.
* കഥയില്‍ കഥാപാത്രം വഹിക്കുന്ന പങ്ക് വ്യക്തമാക്കണം.
* കഥാപാത്രത്തിന്റെ വ്യക്തിത്വം ഉദാഹരണസഹിതം അവതരിപ്പിക്കണം
* കഥാപാത്രത്തെകുറിച്ചുള്ള സ്വന്തം നിലപാടുകള്‍ അവതരിപ്പക്കണം
* ആകര്‍ഷകമായ ഭാഷാപ്രയോഗം.
* കഥാപാത്രത്തിന്റെ സമകാലിക പ്രസക്തി കണ്ടെത്തണം.
വിലയിരുത്തല്‍
*ആശയങ്ങള്‍  ഖണ്ഡികകളായിവേണം എഴുതേണ്ടത്.

കഥാപാത്ര നിരൂപണത്തിനുണ്ടായിരിക്കേണ്ട സവിശേഷതകള്‍

* കഥാപാത്രത്തെ വിശകലനം ചെയ്ത് കണ്ടെത്തലുകള്‍ നടത്തിയിട്ടുണ്ട്.
* സ്വന്തം കണ്ടെത്തലുകളും അഭിപ്രായങ്ങളും ശക്തമായുംആകര്‍ഷകമായും അവതരിപ്പക്കാന്‍ പറ്റിയ ഭാഷ പ്രയോഗിച്ചിട്ടുണ്ട്.
* കഥാപത്രത്തിന്റെ ശക്തിദൗര്‍ബല്യങ്ങള്‍ ജീവിതവീക്ഷണം സ്വഭാവം,പെരുമാറ്റം തുടങ്ങിയവ ഉദാഹരണസഹിതം വ്യക്തമാക്കിയിട്ടുണ്ട്.
കഥാപാത്രത്തിന്റെ സമകാലിക പ്രസക്തി കണ്ടെത്തിയിടുണ്ട്.

******************************************************************

താരതമ്യക്കുറിപ്പ്

 രണ്ട് കഥകള്‍, കവിതകള്‍,കഥാപാത്രങ്ങള്‍ തുടങ്ങിയവ താരതമ്യം ചെയ്യുവാനുള്ള ചോദ്യങ്ങള്‍ പലപ്പോഴും വരാറുണ്ട്..ആശയവും രചനാ വൈഭവവുവുമാണ്  താരതമ്യം ചെയ്യേണ്ടത്.താരതമ്യം ചെയ്യുന്ന ആശയങ്ങളോടുള്ള് സ്വന്തം നിലപാടുകള്‍ യുക്തിസഹമായി അവതരിപ്പക്കുകയും വേണം.

താരതമ്യക്കുറിപ്പ് തയ്യാറാക്കുമ്പോള്‍.........

* താരതമ്യം ചെയ്യുന്ന രണ്ടു വ്യവഹാര രൂപങ്ങളിലെയും ആശയങ്ങള്‍ കണ്ടെത്തി  ചുരുക്കി എഴുതണം.
* ആശയങ്ങളിലെ സാമ്യ വ്യത്യാസങ്ങാള്‍ കണ്ടെത്തണം.
* ഗുണങ്ങളും ദോഷങ്ങളും കണ്ടെത്തണം
* മെച്ചമേതെന്നു പറയം. പക്ഷെ അത് അവസാന വാക്കല്ല.
* സ്വന്തം നിലപാടുകള്‍ യുക്തിസഹമായി അവതരിപ്പക്കണം.
* രണ്ടിന്റെയും ശീര്‍ഷകങ്ങളിലെ വ്യത്യാസവും താരതമ്യംചെയ്യണം .

താരതമ്യക്കുറിപ്പിനുണ്ടായിരിക്കേണ്ട സവിശേഷതകള്‍

* താരതമ്യത്തിനു വിധേയമാകേണ്ട വിഷയത്തെ/വ്യക്തിയെക്കുറിച്ച് പരമാവധി ആശയങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
* നിഗമനങ്ങള്‍ ശക്തമായ ഭാഷയില്‍ അവതരിപ്പിച്ചിട്ടുണ്ട്.
സ്വന്തം നിരീക്ഷണങ്ങളും.നിലപാടുകളും ഉദാഹരണസഹിതം വ്യക്തമാക്കിയിട്ടുണ്ട്
* സാമ്യ വ്യത്യാസങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
*********************************************************************************

വാങ്മയ ചിത്രം

 വായനക്കാരന്റെ മനസ്സില്‍ കഥാകാരനോങ്കവിയോ വക്കുകള്‍കൊണ്ട് വരയ്ക്കുന്ന ചിത്രമാണ് വാങ്മയ ചിത്രം.ഒറ്റ വായനകൊണ്ടുതന്നെ വായനക്കരന്റെ മനസ്സില്‍ ചിത്രം തെളിഞ്ഞു വരണംകവ്തകളിലാണ് ഇത് കൂടുതലായി കാണുന്നത്. ആശാന്‍,ഉള്ളൂര്‍,വള്ളത്തോള്‍ തുടങ്ങിയവരുടെ കവിതകളില്‍ ധാരാളം വാങ്മയചിത്രങ്ങള്‍ കാണാന്‍ കഴിയും.

വാങ്മയ ചിത്രം തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

* ഒരു ചിത്ര സ്വഭാവം ഉണ്ടായിരിക്കണം.അതായത് വായനക്കാരന്റെ മനസ്സില്‍ ,വായിക്കുന്ന ഭാഗം ഒരു ചിത്രത്തിലെന്നവണ്ണം   തെളിഞ്ഞുവരണം.
* കഴിവതും ലളിതമായ ഭാഷയില്‍ എഴുതണം.
* ഹ്രസ്വമായിരികണം.
* ആവര്‍ത്തനം പാടില്ല.
* ഒറ്റവായനയില്‍ത്തന്നെ മനസ്സിലാകണം.
* വായനക്കാരന് വളരെ പരിചയമുള്ള ബിംബങ്ങളിലൂടെവേണം അവതരണം
മാതൃക
"ഇടിവെട്ടീടുംവണ്ണം വില്‍മുറിഞ്ഞൊച്ചകേട്ടു
നടുങ്ങീ രാജക്കന്മാരുരഗങ്ങളെപ്പോലെ
മൈഥിലി മയില്‍പ്പേടപോലെ സന്തോഷംപൂണ്ടാള്‍
കൌതുകമുണ്ടായ്വന്നു ചേതസി കൌശികനും"

**************************************************************************************** പത്രവാര്‍ത്ത

നമുക്ക് ഏറെ പരിചിതമായ ഒരു വ്യവഹാരരൂപമാണ് പത്രവാര്‍ത്ത.എന്നാല്‍ പത്രവാര്‍ത്ത തയ്യാറാക്കുന്ന പ്രവര്‍ത്തനത്തില്‍ പല കുട്ടികളും പിന്നാക്കമാണ്.വായയുടെ അഭാവമാണ് ഇതിന് പ്രധാന കാരണം.ഭാഷാ പഠനത്തില്‍ ഒരു നല്ല വാര്‍ത്ത എങ്ങനെ തയ്യാറാക്കാം എന്ന് അറിഞ്ഞിരിക്കേണ്ടതുണ്ട്.

പത്രവാര്‍ത്ത തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

* ഉചിതമായ ശീര്‍ഷകം കണ്ടെത്തണം.
* ആര്,എന്ത്,എപ്പോള്‍,എവിടെ,എന്തുകൊണ്ട്,എങ്ങനെ എന്നീ ചോദ്യങ്ങളുടെ ഉത്തരമാണ്  പത്രവാര്‍ത്ത.
* കൃത്യമായ സ്ഥലബോധം ഉണ്ടായിരിക്കണം.
* സത്യസവ്വും വസ്തുനിഷ്ഠവുമായിരിക്കണം.
* കൂടുതല്‍ പ്രസക്തമായ കാര്യങ്ങളായിരിക്കണം ആദ്യമാദ്യം പറയേണ്ടത്.അതായത് തലക്കെട്ടില്‍ തുടങ്ങി പ്രധാന കാര്യങ്ങളിലൂടെ അപ്രധാന കാര്യങ്ങളിലെത്തണം
* പേരിനോടൊപ്പം ശ്രീ,ശ്രീമതി തുടങ്ങിയ വിശേഷണങ്ങള്‍ പാടില്ല.
* കഴിവതും ചുരുക്കി എഴുതണം.അതിനാല്‍ അനാവിശ്യ വര്‍ണ്ണനകള്‍ ഒഴിവാക്കാണം.

നല്ല തലക്കെട്ടിനുവേണ്ട ഗുണങ്ങള്‍

* വാര്‍ത്തയിലേക്ക് വയനക്കാരനെ ആകര്‍ഷിക്കുന്നതായിരിക്കണം.
* വാര്‍ത്തയുടെ ആശയം ഉള്‍ക്കൊള്ളുന്നതായിരിക്കണം.
* കഴിവതും ചുരുങ്ങിയതായിരിക്കണം.
                
               കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ വാര്‍ത്തകള്‍ ഉള്‍ക്കൊള്ളിക്കാനാണ് പത്രങ്ങള്‍ ശ്രമിക്കുന്നത്. അതിനാല്‍ പത്രവാര്‍ത്തകള്‍ വലിച്ചുനീട്ടി എഴുതാതെ ചുരുക്കി എഴുതണം. എന്നാല്‍ ഇങ്ങനെ ചുരുക്കുമ്പോള്‍ വാര്‍ത്തയുടെ ആശയം ഒട്ടും ചോര്‍ന്നുപോകാതെ നോക്കണം. ചുരുങ്ങിയ വാക്കുകളില്‍ കൂടുതല്‍ ആശയങ്ങള്‍ ഉള്‍ക്കൊള്ളിക്കുമ്പോളാണ് ഒരു വാര്‍ത്ത മികച്ചതാകുന്നത്.

Post a Comment

Previous Post Next Post

News

Breaking Posts