കേരള സര്‍ക്കാരിന്റെ കീഴില്‍ കേരള പോലീസില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള പോലീസ് ഇപ്പോള്‍ Woman Police Constable(Trainee) (Woman Police Battalion) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പ്ലസ്ടു യോഗ്യത ഉള്ളവര്‍ക്ക് വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ പോസ്റ്റുകളിലായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി കേരള പി.എസ്.സിയുടെ വണ്‍ ടൈം പ്രൊഫൈല്‍ വഴി ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരള പോലീസിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഡിസംബര്‍ 29 മുതല്‍ 2024 ജനുവരി 31 വരെ അപേക്ഷിക്കാം.
ഒറ്റത്തവണ രജിസ്‌ട്രേഷൻ വഴി ഓൺലൈൻ ആയി മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ. ഉദ്യോഗാർത്ഥികൾ താഴെ പറയുന്ന. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ഉണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടതാണ്.
⬤ CATEGORY NO: 584/2023
ഒഴിവുകൾ
കേരള പിഎസ്സി പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് വനിതാ പോലീസ് കോൺസ്റ്റബിൾ (വനിതാ പോലീസ് ബെറ്റാലിയൻ) റിക്രൂട്ട്മെന്റിന് സംസ്ഥാനതലത്തിൽ മികച്ച ഒഴിവുകൾ പ്രതീക്ഷിക്കപ്പെടുന്നു. പുരുഷന്മാർക്കും അതുപോലെ അംഗവൈകല്യമുള്ള വ്യക്തികൾക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ സാധിക്കില്ല.
വിദ്യാഭ്യാസ യോഗ്യത
പ്ലസ്ടു അല്ലെങ്കിൽ തത്തുല്യം നേടിയവർക്ക് വനിതാ പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. വിദ്യാഭ്യാസ യോഗ്യതക്ക് പുറമെ അപേക്ഷകൾ ചുവടെ കൊടുത്തിട്ടുള്ള ശാരീരിക യോഗ്യതകൾ കൂടി നേടേണ്ടതുണ്ട്.
ശാരീരിക യോഗ്യതകൾ
⬤ മിനിമം 157 സെന്റീമീറ്റർ ഉയരം ഉണ്ടായിരിക്കണം.
⬤ വലത് കണ്ണിന് 6/6 snellen
⬤ ഇടതു കണ്ണിന് 6/6 snellen
⬤ താഴെ കൊടുത്ത 8 ഐറ്റത്തിൽ നിന്നും 5 എണ്ണം വിജയിക്കണം.
⬤ 17 സെക്കൻഡ് സമയം കൊണ്ട് 100 മീറ്റർ ഓട്ടം
⬤ ഹൈജമ്പ് 1.06 മീറ്റർ
⬤ ലോങ്ങ് ജമ്പ് 3.05 മീറ്റർ
⬤ 4 കിലോ ഭാരമുള്ള ഷോട്ട്പുട്ട് 4.88 മീറ്റർ എറിയൽ
⬤ 36 സെക്കൻഡ് കൊണ്ട് 200 മീറ്റർ ഓട്ടം
⬤ ക്രിക്കറ്റ് ബോൾ എറിയൽ – 14 മീറ്റർ
⬤ ഷട്ടിൽ റേസ് – 26 സെക്കന്റ്
⬤ സ്കിപ്പിംഗ് – 80 തവണ
ശമ്പളം
വനിതാ പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 31,100 മുതൽ 66,800 രൂപ വരെ ശമ്പളം ലഭിക്കും. കൂടാതെ ഇൻഷുറൻസ്, പി എഫ്, ട്രാവൽ അലവൻസ് തുടങ്ങിയ നിരവധി ആനുകൂല്യങ്ങളും ലഭിക്കും.
പ്രായപരിധി
18 വയസ്സു മുതൽ 26 വയസ് വരെയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾ 02.01.1997 നും 01.01.2005 നും ഇടയിൽ ജനിച്ചവരായിരിക്കണം. പിന്നാക്ക വിഭാഗക്കാർക്ക് സർക്കാർ ആനുകൂല്യ പ്രകാരം പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ ഒറ്റത്തവണ രജിസ്ട്രേഷൻ ‘ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത് . രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും Password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ് . ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link – ലെ Apply Now ല്‍ മാത്രം – click ചെയ്യേണ്ടതാണ് .
Notification | Click here |
Apply Now | Click here |
Official Website | Click here |
Join Telegram | Click here |
Post a Comment