എൽഎസ്എസ് പരീക്ഷയിൽ സംസ്ഥാനത്ത് ഏറ്റവും മികച്ച വിജയവുമായി പയ്യന്നൂർ വിദ്യാഭ്യാസ ഉപജില്ല ഒന്നാം സ്ഥാനത്ത് എത്തി .
ഇന്ന് പ്രഖ്യാപിച്ച എൽ എസ് എസ് പരീക്ഷയിലെ വിദ്യാഭ്യാസ ഉപജില്ല തിരിച്ചുള്ള കണക്കെടുപ്പിലാണ് പയ്യന്നൂർ വിദ്യാഭ്യാസ ഉപജില്ല ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 39.68 ശതമാനമാണ് പയ്യന്നൂർ വിദ്യാഭ്യാസ ഉപജില്ലയുടേത്.കണ്ണൂർ സൗത്ത് ,ചാലക്കുടി വിദ്യാഭ്യാസ ഉപജില്ലകളാണ് രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയത്.
യഥാക്രമം 35.9% വും 34.67 % മാണ് വിജയം.
إرسال تعليق