Vayana Dinam quiz 2025 | വായനാദിനം ക്വിസ് 2025 | Reading Day quiz

Vayana Dinam quiz 2025 | വായനാദിനം ക്വിസ് 2025 | Reading Day quiz

1.ദേശീയ വായന ദിനം എന്നാണ് ? 
ജൂൺ 19
2.പി. എൻ. പണിക്കരുടെ ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പ് പുറത്തിറക്കിയ വർഷം എന്നാണ് ? 
2004ജൂൺ 19.
3.വായനവാരം ആയി ആചരിക്കുന്നത് എന്നാണ് ? 
എല്ലാവർഷവും ജൂൺ 19 മുതൽ ജൂൺ 25 വരെ.
4.UNESCO-യുടെ സാഹിത്യ നഗര പദവി ലഭിക്കുന്ന രാജ്യത്തെ ആദ്യ നഗരം ഏത് ?
കോഴിക്കോട്
5.എല്ലാ വർഷവും സാഹിത്യ നഗര ദിനമായി ആചരിക്കുന്നത് എന്നാണ് ? 
ജൂൺ 23.
6.2024- ഇൽ 80 വയസ്സ് തികയുന്ന ബഷീറിന്റെ കൃതി ഏതാണ് ?
ബാല്യ കാല സഖി.
7.നിലവിലെ ശ്രേഷ്ഠ ഭാഷകളുടെ എണ്ണം എത്ര ?
11
8.ആദ്യമായി ശ്രേഷ്ഠ ഭാഷ പദവി ലഭിച്ച ഭാഷ ഏതാണ് ? 
തമിഴ്
9.രാജ്യത്തെ ആദ്യ ശിശു സൗഹൃദ സംസ്ഥാനമേത് ? 
കേരളം.
10.കേരള സാംസ്കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതി യുടെ പേര് എന്താണ് ? 
കേളി.
11.2024-ലെ വയലാർ അവാർഡ് ജേതാവ് ആരാണ് ? 
അശോകൻ ചരുവിൽ (കൃതി.. കാട്ടൂർ കടവ്)
12.അന്താരാഷ്ട്ര സാക്ഷരത ദിനം എന്നാണ് ? 
സെപ്റ്റംബർ 8.
13.ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയുടെ സംഘാടകർ ആരാണ് ?
കേരള പൊതു വിദ്യാഭ്യാസ വകുപ്പ്.
14.കേരള സാഹിത്യ അക്കാദമിയുടെ ഇപ്പോഴത്തെ പ്രസിഡന്റ് ആരാണ് ? 
കെ. സച്ചിദാനന്ദൻ.
15.വിവിധ മേഖലകളിൽ സമഗ്ര സംഭാവന നൽകിയിട്ടുള്ള വിശിഷ്ട വ്യക്തികൾക്ക് കേരള സർക്കാർ നൽകുന്ന പുരസ്കാരം ഏത് ?
കേരള പുരസ്കാരം.
16.2024- ലെ കേരള ജ്യോതി പുരസ്കാരം ലഭിച്ചത് ആർക്ക് ആണ് ?
എം. കെ. സാനു.
17.ആദ്യ കേരള ജ്യോതി പുരസ്കാരം ലഭിച്ചത് ആർക്കായിരുന്നു ?
എം. ടി. വാസുദേവൻ നായർ.(2022)
18.2024-ലെ എഴുത്തച്ഛന്ന പുരസ്കാരം ലഭിച്ചത് ആർക്ക് ആണ്?
എൻ. എസ്. മാധവൻ
19.2024-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (മലയാളം) ലഭിച്ചത് ആർക്ക് ? 
കെ. ജയകുമാർ (പിംഗളകേശിനി)
20.ലോക മാതൃഭാഷ ദിനം എന്നാണ് ? 
ഫെബ്രുവരി 21.
21.മരണാനന്തര ബഹുമതിയായി 2025-ൽ പത്മ വിഭൂഷൺ ലഭിച്ച മലയാളത്തിന്റെ പ്രിയ കഥാകാരൻ ആരാണ് ? 
എം. ടി. വാസുദേവൻ നായർ.
22.ഒ എൻ. വി. യുടെ ഉജ്ജയിനി എന്ന കവിതയിലെ നായകൻ ആരാണ് ? 
കാളിദാസൻ.
23.2024-ൽ ഓടക്കുഴൽ അവാർഡ് ലഭിച്ചത് ആർക്കായിരുന്നു?
കെ. അരവിന്ദാക്ഷൻ ( ഗോപ)
24.ജല ഗതാഗത വകുപ്പിന്റെ ബോട്ടുകളിൽ യാത്രയ്ക്കിടെ പുസ്തകങ്ങൾ വായിക്കാൻ സൗകര്യം ഒരുക്കുന്ന പദ്ധതിയുടെ പേര് എന്ത് ? 
പുസ്തകത്തോണി.
25.അധ്യാപക നാടകകൃത്ത് എന്നറിയ പ്പെടുന്ന സാഹിത്യ കാരൻ ആരാണ് ? 
കാരൂർ നീലകണ്ഠപ്പിള്ള
26.ഇന്ത്യാ വിഭജനത്തെ പശ്ചാത്തലമാക്കി പി.കേശവദേവ് രചിച്ച നോവൽ ഏത് ? 
ഭ്രാന്താലയം.
27.ആത്മകഥ നോവൽ ആയി രചിച്ച നോവലിസ്റ്റ് ആര് ? 
എസ്. കെ. പൊറ്റക്കാട്.
28.എഴുത്തച്ഛൻ പുരസ്കാരം നേടിയ ആദ്യ വനിത ആരാണ് ? 
ബാലാമണിയമ്മ
29.ഇ എം. എസ്. നമ്പൂതിരിപ്പാടിനെ പരാമർശിക്കുന്ന എം. മുകുന്ദന്റെ കൃതി ഏത് ? 
കേശവന്റെ വിലാപങ്ങൾ.

Post a Comment

أحدث أقدم

News

Breaking Posts