2025 -26 അധ്യയനവര്‍ഷത്തെ OEC/OBC(H) സ്കോളര്‍ഷിപ്പുകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാനതീയതി 2025 ജൂലൈ 15 ആണ്. ഇഗ്രാന്റ്സ് പോര്‍ട്ടല്‍ മുഖേന അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള വിശദാംശങ്ങള്‍ ചുവടെ.
OEC പ്രീ-മെട്രിക്ക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി
സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ 1 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന OEC/OBC(H) വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷിക്കാവുന്നതാണ് . അപേക്ഷിക്കുന്നതിനുള്ള നിബന്ധനകള്‍ ചുവടെ- സംസ്ഥാനത്തെ സര്‍ക്കാര്‍ / എയ്ഡഡ് /അണ് എയ്ഡഡ് , CBSE/ICSE വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്
- അപേക്ഷകര്‍ OEC വിഭാഗത്തിലോ 6 ലക്ഷം രൂപയില്‍ കുറവ് വാര്‍ഷിക വരുമാനമുള്ള OBC(H) വിഭാഗത്തില്‍പ്പെട്ടവരോ ആയിരിക്കണം .
- ഇ-ഗ്രാന്റ്സ് പോര്‍ട്ടല്‍ മുഖേന വിദ്യാലയങ്ങള്‍ ജൂലൈ 25നകം അപേക്ഷകള്‍ സമര്‍പ്പിക്കണം
- OBC(H) വിഭാഗത്തില്‍ പെട്ടവര്‍ 1,5,8 ക്ലാസുകളില്‍ ആദ്യമായി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അപേക്ഷ പുതതുക്കുന്ന സമയത്ത് വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടതില്ല. എന്നാല്‍ മറ്റ് ക്ലാസുകളില്‍ പുതുതായി അപേക്ഷിക്കുന്നവര്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
- മറ്റ് വിദ്യാലയങ്ങളില്‍ നിന്ന് ട്രാന്‍സ്ഫര്‍ ആയി പുതിയ വിദ്യാലയത്തില്‍ നിന്നും അപേക്ഷ സമര്‍പ്പിക്കുന്നവരും വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
- ഇ-ഡിസ്ട്രിക്ട് പോര്‍ട്ടല്‍ മുഖേന ലഭ്യമാകുന്ന വരുമാന സര്‍ട്ടിഫിക്കറ്റ് ആണ് ലഭ്യമാക്കേണ്ടത്
- സ്കൂള്‍ പ്രവേശനസമയത്ത് ജാതി തെളിയിക്കുന്ന രേഖ ഹാജരാക്കിയിട്ടില്ലാത്തവരില് നിന്നും ജാതി സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടാവുന്നതാണ്. (മാതാവിന്റെയോ പിതാവിന്റെയോ സ്കൂള്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പോ ജാതി സര്‍ട്ടിഫിക്കറ്റോ ഹാജരാക്കിയാന്‍ മതിയാകും)
- വിദ്യാലയത്തില്‍ പ്രവേശനം നേടിയ ശേഷം മതപരിവര്‍ത്തനം നടത്തിയവരില്‍ നിന്നും ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ആവശ്യപ്പെടണം
- ഒരേ ക്ലാസില്‍ ആവര്‍ത്തിച്ച് പഠിക്കുന്നവര്‍ക്ക് ലംപ്സം ഗ്രാന്റ് പകുതി മാത്രമേ ലഭിക്കൂ
- ഒ ഇ സി ആനുകൂല്യത്തിന് മാര്‍ക്ക് നിബന്ധനയില്ല എങ്കിലും എല്ലാ വിദ്യാര്‍ഥികളുടെയും മാര്‍ക്ക് വിവരങ്ങള്‍ രേഖപ്പെടുത്തണം
- വിദ്യാര്‍ഥിയുടെ പേരിലോ വിദ്യാര്‍ഥിയുടെയും രക്ഷിതാവിന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിന്റെയോ വിവരങ്ങള്‍ നല്‍കണം. അക്കൗണ്ട് ലൈവ് ആണെന്ന് ഉറപ്പ് വരുത്തണം
- അക്കൗണ്ടുകള്‍ ആധാര്‍ സീഡഡ് ആവണം
- ഇ ഗ്രാന്റ്സ് പോര്‍ട്ടലില്‍ വിദ്യാര്‍ഥികളെ പ്രമോട്ട് ചെയ്തതിന് ശേഷം ആവണം അപേക്ഷ സമര്‍പ്പിക്കേണ്ടത് . വിദ്യാര്‍ഥിയുടെ വിവരങ്ങളില്‍ തിരുത്തലുകള്‍ ഉണ്ടെങ്കില്‍ Edit Student Details വഴി തിരുത്തലുകള്‍ വരത്തിയ ശേഷമേ അപേക്ഷ സമര്‍പ്പിക്കാവൂ. അപേക്ഷ സമര്‍പ്പിച്ച ശേഷം തിരുത്തലുകള്‍ സാധ്യമല്ല
Click Here for List of OEC Communities
Click Here for List of OBC(H) Communities
Click Here for Application form -OEC/OBC(H) Scholarship 2025-26
إرسال تعليق