recruitment to various posts at Child Development Centre

ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ (CDC) സ്ഥിര നിയമനം: ഇപ്പോൾ അപേക്ഷിക്കാം

കേരള സർക്കാരിന് കീഴിലുള്ള തിരുവനന്തപുരം ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ (CDC) വിവിധ തസ്തികകളിലേക്ക് സ്ഥിര നിയമനത്തിനായി സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (CMD) അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.

പ്രധാന തീയതികൾ:

  • അപേക്ഷ ആരംഭിച്ചത്: 2026 ജനുവരി 21
  • അപേക്ഷിക്കേണ്ട അവസാന തീയതി: 2026 ഫെബ്രുവരി 04 (വൈകുന്നേരം 5 മണി വരെ)

ഒഴിവുകളും യോഗ്യതകളും

തസ്തിക യോഗ്യത ശമ്പളം
പ്രീ-സ്കൂൾ ടീച്ചർ SSLC, PPTTC. പ്രീ-സ്കൂൾ ക്ലിനിക്കിൽ 5 വർഷത്തെ പ്രവൃത്തിപരിചയം വേണം. ₹ 31,100 - 66,800
ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ് ബിരുദവും PGDCCD അല്ലെങ്കിൽ DCCD-യും. ന്യൂ-ബോൺ ഫോളോ അപ്പ് ക്ലിനിക്കിൽ 5 വർഷത്തെ പ്രവൃത്തിപരിചയം വേണം. ₹ 43,400 - 91,200

പ്രായപരിധി

ഉദ്യോഗാർത്ഥികൾക്ക് 40 വയസ്സ് കവിയാൻ പാടില്ല. പ്രായം, പ്രവൃത്തിപരിചയം എന്നിവ കണക്കാക്കുന്ന നിശ്ചിത തീയതി 2026 ജനുവരി 01 ആണ്.

അപേക്ഷിക്കേണ്ട വിധം

സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.cmd.kerala.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം.

  • ഫോട്ടോ (200KB-യിൽ താഴെ) ഒപ്പ് (50KB-യിൽ താഴെ) എന്നിവ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം.
  • കൃത്യമായ ഇമെയിൽ ഐഡിയും ഫോൺ നമ്പറും അപേക്ഷയിൽ നൽകേണ്ടതാണ്.

Post a Comment

أحدث أقدم

News

Breaking Posts