വിയര്‍പ്പിന്‍റെ വിലയിടിവ്  മരുഭൂമിയുടെ ഭീകര നിഴലുംവിമാനക്കന്പനികളുടെ കഴുത്തറുപ്പുംസ്വാതന്ത്യാനുഭൂതിയുടെ കുളിരുംകുടുംബ സന്തോഷങ്ങളുടെ നിറവാര്‍ന്ന ഓര്‍മ്മകള്‍ സമ്മിശ്രമായി സമ്മേളിച്ച മുഖവുമായി വരവേല്‍ക്കാനെത്തിയ ബന്ധുക്കളുടെ മുന്നിലേക്കയാള്‍ വിയര്‍പ്പും ആരോഗ്യവും വിറ്റു കിട്ടിയ പെട്ടിയുമായി നടന്നടുത്തു. ആശ്ലേഷങ്ങള്‍ ചൊരിയുന്നതിനിടയില്‍ പലരും പെട്ടിയിലേക്കു കണ്ണുകളയച്ചു. സന്തോഷ ഹര്‍ഷാരവത്തില്‍ മുങ്ങി നില്‍ക്കുന്ന അയാളോടു പെട്ടെന്ന് ഒരു ബന്ധുവിന്‍റെ ചോദ്യം, ''എന്താ നീ രണ്ടു പെട്ടി മാത്രേ കൊണ്ടൊന്നുള്ളോ?. മറ്റുള്ളോരട്ത്തൊക്കെ കൊറേ സാധനങ്ങളുണ്ടല്ലോ..........!''

Post a Comment