✅ The Artic Home in ആരുടെ കൃതിയാണ്?
ബാലഗംഗാധര തിലക്
✅ ‘ബഹിഷ്കൃത ഹിതകാരിണി സഭ’ രൂപീകരിച്ചത് ആര്?
ബി ആർ അംബേദ്കർ
✅ ജാലിയൻവാലാബാഗ് കൂട്ടക്കൊലയെ തുടർന്ന് വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിലെ അംഗത്വം രാജിവെച്ച മലയാളി?
സി ശങ്കരൻ നായർ
✅ വർണവിവേചനത്തിനെതിരായ സന്ദേശങ്ങൾ പ്രചരിപ്പിക്കാനും വർണ വിവേചനത്തിനിരയായവരെ സഹായിക്കാൻ പണം സ്വരൂപിക്കുന്നതിനുമായി ഗാന്ധിജി ആരംഭിച്ച ഫുട്ബോൾ ക്ലബ്ബുകൾക്ക് നൽകിയ പേരെന്തായിരുന്നു ?
പാസീവ് റെസിസ്റ്റേഴ്സ് സോക്കർ ക്ലബ്.
✅ ഇരിങ്ങത്ത് പാക്കനാർപുരം ഗാന്ധിജി സന്ദർശിച്ച വർഷം? തീയതി?
1930 ജനുവരി 13
✅ 1931 സെപ്തംബർ 22ന് ലണ്ടനിലെ കാനിങ് ടൗണിലെ സെക്ടർ റോഡിലെ ഡോ. ചുനിലാൽ കത്യാലിന്റെ വസതിയിൽ വെച്ച് ഗാന്ധിജി പരിചയപ്പെട്ട ലോക പ്രശസ്തൻ ആരായിരുന്നു?
ചാർലി ചാപ്ലിൻ
✅ ഗാന്ധിജിയുടെ ജീവചരിത്രം ആദ്യമായി മലയാളത്തിൽ എഴുതിയത്?
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
✅ ഗാന്ധിജി സർവോദയ എന്ന പേരിൽ തർജ്ജമ ചെയ്തു പ്രസിദ്ധീകരിച്ച പുസ്തകം?
അൺ ടു ദി ലാസ്റ്റ്
✅ ഒക്ടോബർ 2 എന്ത് ദിനമായാണ് ആചരിക്കുന്നത്
അന്താരാഷ്ട്ര അഹിംസാ ദിനം
✅ ഒക്ടോബർ 2 അന്താരാഷ്ട്ര അഹിംസാ ദിനമായി UN ആചരിക്കാൻ തുടങ്ങിയത് ഏത് വർഷം മുതലാണ്?
2007
✅ ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ഭാരതീയൻ?
മഹാത്മാഗാന്ധി
✅ ഗാന്ധിജിക്ക് പുറമേ ഒക്ടോബർ 2 ജന്മദിനമായ ഇന്ത്യൻ നേതാവ് ആര്?
ലാൽ ബഹദൂർ ശാസ്ത്രി
✅ ഗാന്ധിജിയുടെ മരണവാർത്ത അറിഞ്ഞ് “കൂടുതൽ നല്ലവൻ ആകുന്നത് നല്ലതല്ല” എന്ന് പറഞ്ഞ പ്രശസ്ത വ്യക്തി ആര്?
ബർണാഡ് ഷാ
✅ ‘മയ്യഴി ഗാന്ധി’ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ആര്?
ഐ കെ കുമാരൻ മാസ്റ്റർ
✅ ഗാന്ധിജി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട വർഷം? സമ്മേളനം?
1924 ബൽഗാം സമ്മേളനം
✅ ഇന്ത്യയിൽ തിരിച്ചെത്തിയ ഗാന്ധിജി ദക്ഷിണാഫ്രിക്കയെ എങ്ങനെയാണ് വിശേഷിപ്പിച്ചത്?
തന്റെ രാഷ്ട്രീയ പരീക്ഷണശാല
✅ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയോടുള്ള പ്രതിഷേധ സൂചകമായി ബ്രിട്ടീഷുകാർ നൽകിയ മൂന്നു മെഡലുകളും ഗാന്ധിജി തിരിച്ചുനൽകി. ഏതൊക്കെയായിരുന്നു ആ മെഡലുകൾ?
കൈസർ ഇ ഹിന്ദ്, ബോർ യുദ്ധ മെഡൽ, സുല് യുദ്ധ മെഡൽ എന്നിവ
✅ ഏതു സത്യാഗ്രഹവുമായി ബന്ധപ്പെട്ടാണ് വല്ലഭായി പട്ടേലിന് സർദാർ എന്ന പേര് കൂടി ഗാന്ധിജി നൽകിയത്?
ബർദോളി സത്യാഗ്രഹം
✅ 1931 ലെ രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ പ്രതിനിധീകരിച്ചത് ആര്?
മഹാത്മാഗാന്ധി
✅ എത്രാമത്തെ കേരള സന്ദർശനത്തെ യാണ് ഗാന്ധിജി ‘ഒരു തീർത്ഥാടനം’ എന്ന് വിശേഷിപ്പിച്ചത്
അഞ്ചാമത്തെ
✅ സത്യത്തെ അറിയാൻ ഏറ്റവും പ്രയോജനപ്പെടുന്നത് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ഏത് ഗ്രന്ഥത്തെയാണ്?
ഭഗവത്ഗീത
✅ ഗാന്ധിജിയെ ചർക്ക പരിചയപ്പെടുത്തിയത് ആര്?
ഗംഗാബെൻ മജുംദാർ
✅ ഗാന്ധി സമാധാന പുരസ്കാരം നേടിയ ആദ്യ വ്യക്തി ആര്?
ജൂലിയസ് നരേര
✅ ഗാന്ധിജിയുടെ ആത്മീയ പിൻഗാമി എന്നറിയപ്പെടുന്നത് ആര്?
വിനോബാ ഭാവേ
إرسال تعليق