✅ ഇന്ത്യ സ്വതന്ത്രമായപ്പോൾ ഗാന്ധിജി ആഘോഷ ചടങ്ങുകളിൽ നിന്നും മാറി ദൂരെ ഒരു ഗ്രാമത്തിൽ ആയിരുന്നു. ഏതാണ് ആ ഗ്രാമം?
നവ്ഖാലി (ബംഗാൾ)
✅ ഇന്ത്യയിൽ രക്തസാക്ഷി ദിനമായി ആചരിക്കുന്നത് ആരുടെ ചരമദിനമാണ്?
മഹാത്മാഗാന്ധി
✅ ഗാന്ധിജി നയിച്ച ദണ്ഡി മാർച്ച് എത്ര ദിവസം നീണ്ടുനിന്നു?
24
✅ ഗാന്ധിജിയുടെ സബർമതി ആശ്രമത്തിലെ ഗോശാലയുടെ മാനേജരായി സേവനമനുഷ്ഠിച്ച മലയാളി?
ടി. ടൈറ്റസ്
✅ രഘുപതി രാഘവ രാജാറാം എന്ന ഗാനം രചിച്ചത്?
തുളസിദാസ്
✅ ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബർ 2 എന്ത് ദിനമായാണ് 2007 മുതൽ ആചരിച്ചുവരുന്നത്?
അന്താരാഷ്ട്ര അഹിംസാ ദിനം
✅ 1893- ൽ ഏത് സ്ഥാപനത്തിന്റെ കേസ് വാദിക്കാനാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയിലേക്ക് പോയത്?
ദാദാ അബ്ദുള്ള ആൻഡ് കമ്പനി
✅ ഗാന്ധിജിയെ രാഷ്ട്രപിതാവ് എന്ന് അഭിസംബോധന ചെയ്തത് ആരാണ്?
സുഭാഷ് ചന്ദ്ര ബോസ്
✅ ഗാന്ധിജി തന്റെ രാഷ്ട്രീയ പരീക്ഷണശാല എന്ന് വിളിച്ചത് എന്തിനെ?
ദക്ഷിണാഫ്രിക്ക
✅ ഗാന്ധിജിയുടെ മേൽനോട്ടത്തിൽ ആരംഭിച്ച പ്രസിദ്ധീകരണങ്ങൾ ഏവ?
ഇന്ത്യൻ ഒപ്പീനിയൻ
✅ ഗാന്ധിജിയുടെ നൂറാം ജന്മ വാർഷികത്തോടനുബന്ധിച്ച് 1969 ഒക്ടോബർ 2- ന് നിലവിൽ വന്ന വിദ്യാർത്ഥി പ്രസ്ഥാനം ഏത്?
എൻ എസ് എസ് (നാഷണൽ സർവീസ് സ്കീം)
✅ ഗാന്ധിജി അന്തരിച്ചത് എന്നാണ്?
1948 ജനുവരി 30
✅ 2021 -ൽ എത്രാമത്തെ രക്തസാക്ഷി ദിനമാണ് ആചരിച്ചത്?
73
✅ ഗാന്ധിജിയുടെ ആത്മകഥയിൽ പരാമർശിക്കുന്ന കാലഘട്ടം ഏത്?
1869 -1923
✅ ഗാന്ധിജിയെ സ്വാധീനിച്ച ജോൺ റസ്കിൻ എഴുതിയ പുസ്തകം ഏത്?
അൺ ടു ദി ലാസ്റ്റ്
✅ ഗാന്ധിജിയുടെ ആത്മകഥ പരമ്പരയായി 1925- 28 കാലഘട്ടത്തിൽ പ്രസിദ്ധീകരിച്ച വാരിക ഏത്?
നവ് ജീവൻ
✅ ഗാന്ധിജിയെ വധിച്ചത് ആരാണ്?
നാഥുറാം വിനായക് ഗോഡ്സെ
✅ ഗാന്ധിജിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ എന്നറിയപ്പെടുന്നത് ആര്?
സി രാജഗോപാലാചാരി
✅ ആൽബർട്ട് വെസ്റ്റ്, ഫാദർ ഡോക്ക്, പോളക്ക് എന്നിവരുടെ സഹായത്തോടെ ദക്ഷിണാഫ്രിക്കയിലെ ഡർബൻ നഗരത്തിനു സമീപം ഗാന്ധിജി സ്ഥാപിച്ച ആശ്രമമേത്?
ഫിനിക്സ് സെറ്റിൽമെന്റ്
إرسال تعليق