✅ ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് സത്യാഗ്രഹം തുടങ്ങാനുള്ള തീരുമാനം എടുത്തത് എവിടെവെച്ച് എന്ന്?
വടകര 1931 മെയ്
✅ ഗാന്ധിജിയുടെ കണ്ണട, വാച്ച്, ചെരുപ്പ് എന്നിവ ലേലത്തിൽ പിടിച്ചെടുത്ത ഇന്ത്യൻ വ്യവസായി?
വിജയ് മല്യ
✅ ‘ദി മേക്കിങ് ഓഫ് മഹാത്മാ’ എന്ന സിനിമയുടെ സംവിധായകൻ ആര്?
ശ്യാം ബനഗൽ
✅ 1995- ൽ ഗാന്ധിജിയുടെ 125-മത് ജന്മദിനത്തിൽ ഭാരത സർക്കാർ ഏർപ്പെടുത്തിയ ഗാന്ധി സമാധാന പുരസ്കാരം ആദ്യമായി ലഭിച്ചത്?
ടാൻസാനിയൻ ഗാന്ധി എന്നറിയപ്പെട്ടിരുന്ന ജൂലിയസ് നേരേരക്ക്
✅ ഗാന്ധിജിയും ഗോഡ്സെയും എന്ന കവിതാ പുസ്തകം ആരുടേതാണ്?
എൻ വി കൃഷ്ണവാരിയർ
✅ കുട്ടിക്കാലത്ത് ഗാന്ധിജിയുടെ സ്വഭാവത്തിൽ നിഴലിച്ചിരുന്ന പ്രധാന പാവം എന്താണ്?
ലജ്ജ
✅ ഗാന്ധിജി ഇംഗ്ലണ്ടിലേക്ക് പോയത് എത്രാമത്തെ വയസ്സിലാണ്?
18 വയസ്സ്
✅ ഇന്ത്യയിൽ രക്തസാക്ഷി ദിനമായി ആചരിക്കുന്നത് എന്നാണ്?
ജനുവരി 30
✅ ചരിത്രപ്രസിദ്ധമായ ദണ്ഡി യാത്രയ്ക്ക് തുടക്കം കുറിച്ചത് എപ്പോൾ?
1930 മാർച്ച് 12
✅ ഗാന്ധിജിയുടെ പത്നിയുടെ പേര് എന്താണ്?
കസ്തൂർബാഗാന്ധി
✅ ഗാന്ധിജിയുടെ ആത്മകഥ ഗുജറാത്തിയിൽ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ആരാണ്?
മഹാദേവ് ദേശായി
✅ എച്ച്. കെ മേവാദെ, പ്രകാശ് ആപ്തെ എന്നി ആർക്കിടെക്റ്റുകൾ ചേർന്ന് നിർമ്മിച്ച ആസൂത്രിത നഗരം?
ഗാന്ധിനഗർ (ഗുജറാത്തിലെ തലസ്ഥാനം)
✅ ഗാന്ധിജിയുടെ 78 അനുയായികളും ഉപ്പു കുറുക്കാൻ ദണ്ഡികടപ്പുറത്ത്എത്തിച്ചേർന്നത് എന്നാണ്?
1930 ഏപ്രിൽ 5
✅ “എന്റെ ജീവിതമാണ് എന്റെ സന്ദേശം” എന്ന് പറഞ്ഞ മഹാൻ ആരാണ്?
മഹാത്മാഗാന്ധി
✅ യങ് ഇന്ത്യ എന്ന പ്രസിദ്ധീകരണത്തിന്റെ സ്ഥാപകൻ ആരാണ്?
മഹാത്മാഗാന്ധി
✅ ഗാന്ധിജിയുടെ ആദ്യ കേരള സന്ദർശനം എന്തിന്റെ പ്രചരണാർത്ഥം ആയിരുന്നു?
ഖിലാഫത്ത് പ്രസ്ഥാനം
✅ ഇന്ത്യയുടെ വൃക്ഷ തലസ്ഥാനം എന്ന അറിയപ്പെടുന്ന നഗരം?
ഗാന്ധിനഗർ (ഗുജറാത്തിലെ തലസ്ഥാനം)
✅ നേതാജി, രാജ്യസ്നേഹികളുടെ രാജകുമാരൻ എന്നിങ്ങനെ സുഭാഷ് ചന്ദ്രബോസിനെ വിശേഷിപ്പിച്ചത് ആരാണ്?
മഹാത്മാഗാന്ധി
✅ ഗാന്ധിജി ജോഹന്നാസ് ബർഗിൽ സ്ഥാപിച്ച ആശ്രമത്തിന്റെ പേര്?
ടോൾസ്റ്റോയി ഫാം
✅ ഗാന്ധിജി ദക്ഷിണാഫ്രിക്കയിലേക്ക് പോയ വർഷം ഏത്?
1893
✅ ദക്ഷിണാഫ്രിക്കയിൽ വച്ച് ഗാന്ധിജിയെ ഇറക്കിവിട്ട റെയിൽവേ സ്റ്റേഷൻ ഏതായിരുന്നു?
പീറ്റർ മാരിറ്സ് ബർഗ് റെയിൽവേ സ്റ്റേഷൻ
✅ ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചത് എന്നാണ്?
1920
✅ ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കാൻ കാരണമായ സംഭവം ഏത്?
ചൗരി ചൗരാ സംഭവം(1922)
✅ ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ സ്ഥാപിച്ച പത്രം ഏതായിരുന്നു?
ഇന്ത്യൻ ഒപ്പീനിയൻ
✅ ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യ ഉപവാസ സമരം ഏത്?
അഹമ്മദാബാദ് മിൽ സമരം
✅ ഗാന്ധിജിയുടെ ജൻമ സ്ഥലമായ പോർബന്തർ മുൻപ് അറിയപ്പെട്ടിരുന്ന പേര്?
സുദാമാപുരി (കുചേലന്റെ മറ്റൊരു പേരായിരുന്നു സുദാമ)
✅ ഗാന്ധിജി ആത്മകഥ എഴുതിയത് ഭാഷ ഏതു ഭാഷയിൽ?
ഗുജറാത്തി
✅ ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ രൂപം കൊടുത്ത സംഘടന?
നേറ്റാൾ ഇന്ത്യൻ കോൺഗ്രസ്
✅ പ്രവാസ ജീവിതം അവസാനിപ്പിച്ച് ഗാന്ധിജി ഇന്ത്യയിൽ തിരികെയെത്തിയ ദിവസം?
1915 ജനുവരി 9
✅ ഗാന്ധിജി തന്‍റെ ‘ആത്മീയനിഘണ്ടു’ എന്നു വിശേഷിപ്പിച്ച ഗ്രന്ഥം?
ഭഗവത്ഗീത
✅ ജാലിയൻവാലാബാഗ് സംഭവത്തിൽ പ്രതിഷേധിച്ച് ഗാന്ധിജി തിരികെ കൊടുത്ത് ബഹുമതി ഏത്
കൈസർ ഇ ഹിന്ദ്
✅ ഗാന്ധിജിയുടെ ആത്മകഥയിൽ പ്രതിപാദിക്കുന്ന ഏക മലയാളി ആര്?
ബാരിസ്റ്റർ ജി പി പിള്ള
✅ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ടെക്സ്റ്റയിൽ മാർക്കറ്റുകളിലൊന്നായ ഗാന്ധിനഗർ മാർക്കറ്റ് എവിടെയാണ്?
ന്യൂഡൽഹിയിൽ
✅ അമേരിക്കൻ ഗാന്ധി എന്നറിയപ്പെട്ടിരുന്ന വ്യക്തി?
മാർട്ടിൻ ലൂഥർ കിങ്
✅ ഗാന്ധിജിയുടെ ആത്മീയ ഗുരു എന്നറിയപ്പെടുന്നത്?
ലിയോ ടോൾസ്റ്റോയ്
✅ ഗാന്ധിജി പങ്കെടുത്ത ഏക വട്ടമേശ സമ്മേളനം ഏതായിരുന്നു?
രണ്ടാമത് വട്ടമേശസമ്മേളനം
✅ ഗാന്ധിജിയുടെ രാഷ്ട്രീയ പിൻഗാമി എന്നറിയപ്പെടുന്നത് ആരായിരുന്നു?
ജവഹർലാൽ നെഹ്റു
✅ ഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ-2 അന്തർ ദേശീയ അഹിംസ ദിനമായി ഐക്യരാഷ്ട്രസഭ ആചരിക്കുവാൻ തീരുമാനം എടുത്തത് ഏതു വർഷം?
2007 ജൂൺ 15-ന്
✅ ഗാന്ധിജിയുടെ ആത്മകഥയിൽ വിവരിക്കുന്ന കാലഘട്ടം?
1869- 1921
إرسال تعليق