കേരളത്തില്‍ ഇന്ന് 37,190 കോവിഡ് കേസുകള്‍; 57 മരണം


തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്. 37,190 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് 57 പേര്‍ കൂടി മരണപ്പെട്ടു. സംസ്ഥാനത്ത് നിലവില്‍ 3,56,872 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 1,42,588 സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.08 ശതമാനമാണ്.

സംസ്ഥാനത്ത് ഇന്ന് 26,148 പേര്‍ കോവിഡില്‍ നിന്നും മുക്തി നേടി. 57 മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 5507 ആയി. എറണാകുളം ജില്ലയിലാണ് കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തത്. എറണാകുളം- 5030, കോഴിക്കോട്- 4788, മലപ്പുറം- 4323, തൃശൂര്‍- 3567, തിരുവനന്തപുരം- 3388, പാലക്കാട്- 3111, ആലപ്പുഴ- 2719, കൊല്ലം- 2429, കോട്ടയം- 2170, കണ്ണൂര്‍- 1985, പത്തനംതിട്ട- 1093, വയനാട്- 959, ഇടുക്കി- 955, കാസര്‍ഗോഡ്- 673 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകള്‍. 

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 201 പേര്‍ അന്യ സംസ്ഥാനത്ത് നിന്ന് വന്നവരാണ്. രോഗം ബാധിച്ചവരില്‍ 2728 പേരുടെ സമ്പര്‍ക്കത്തിന്റെ ഉറവിടം വ്യക്തമല്ല. 118 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥരീകരിച്ചു. ഇന്ന് 15 ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി നിലവില്‍ വന്നതോടെ ആകെ 699 ഹോട്ട്‌സ്‌പോട്ടുകളാണ് സംസ്ഥാനത്തുള്ളത്. ഒരു പ്രദേശത്തെയും ഒഴിവാക്കിയിട്ടില്ല.


Post a Comment

Previous Post Next Post

News

Breaking Posts