നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം | Norka roots scholarship 2022

norka roots scholarhsip


സാമ്പത്തികമായി പിന്നാക്കം  നിൽക്കുന്ന പ്രവാസികളുടെയും വിദേശത്തു നിന്നും തിരിച്ചെത്തിയവരുടെയും മക്കൾക്ക്  ഉന്നത വിദ്യാഭ്യാസത്തിനുള്ള  ധനസഹായമായ  നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്‌കോളർഷിപ്പിന്  അപേക്ഷ ക്ഷണിച്ചു.

💢 നിലവിൽ വിദേശത്ത് ജോലി നോക്കുന്ന ഇ.സി.ആർ കാറ്റഗറിയിൽപ്പെട്ട പ്രവാസികളുടെയും വിദേശത്തു നിന്നും തിരിച്ചെത്തിയവരുടെയും മക്കൾക്ക് അപേക്ഷിക്കാം.
💢 രണ്ടു വിഭാഗങ്ങളിലും കുറഞ്ഞത് രണ്ടു വർഷം വിദേശത്ത് ജോലി ചെയ്തിരിക്കണം.
💢 തിരിച്ചെത്തിയവരുടെ വാർഷിക വരുമാനം രണ്ടു ലക്ഷം രൂപയിൽ കവിയരുത്.

❇️ 20,000 രൂപയാണ് സ്‌കോളർഷിപ്പ്.



⭕️ അപേക്ഷകർ യോഗ്യതാപരീക്ഷയിൽ കുറഞ്ഞത് 60% മാർക്കോടെ ബിരുദാനന്തര- ബിരുദ കോഴ്സുകൾക്കോ പ്രൊഫഷണൽ കോഴ്സുകൾക്കോ  2021-22 അധ്യയന വർഷം പ്രവേശനം നേടിയവരായിരിക്കണം.
⭕️ കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ച റഗുലർ കോഴ്സുകൾക്ക് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവരായിരിക്കണം.
⭕️ ഒറ്റത്തവണയാണ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാവുന്നത്.

🗓 അവസാന തീയതി: 26 02 2022

💻 ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
www.scholarship.norkaroots.org

വിശദവിവരങ്ങൾക്ക്

0471-2770528, 2770500 എന്നീ ഫോൺ നമ്പരുകളിലോ നോർക്ക റൂട്ട്സിന്റെ  1800 425 3939 എന്ന ടോൾ ഫ്രീ നമ്പരിലോ ബന്ധപ്പെടാവുന്നതാണ്.
00918802012345  എന്ന നമ്പരിൽ വിദേശത്തു നിന്നും മിസ്ഡ്കോൾ സേവനവും ലഭ്യമാണ്.

Post a Comment

Previous Post Next Post

News

Breaking Posts