വിവിധ കായികമേഖലകളിൽ മികവുകാട്ടിയ, വനിതകൾക്കും പുരുഷൻമാർക്കുമുള്ള പ്രതിമാസ സ്കോളർഷിപ്പ് പദ്ധതി, ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ഒ.എൻ.ജി.സി.) ലിമിറ്റഡ് - കോർപറേറ്റ് സ്പോർട്സ് ഡിവിഷൻ (ന്യൂഡൽഹി) പ്രഖ്യാപിച്ചു.
അത്‌ലറ്റിക്സ്, ബാഡ്മിൻറൻ, ബാസ്കറ്റ്ബോൾ, ബില്ല്യാർഡ്സ് ആൻഡ് സ്നൂക്കർ, കാരം, ചെസ്, ക്രിക്കറ്റ്, ഫുട്ബോൾ, ഗോൾഫ്, ഹോക്കി, കബഡി, സ്ക്വാഷ്, ടെന്നിസ്, ടേബിൾ ടെന്നീസ്, വോളിബോൾ, സ്വിമ്മിങ്, ആർച്ചറി, ബോക്സിങ്, ജിംനാസ്റ്റിക്സ്, പാരാസ്പോർട്സ്, ഷൂട്ടിങ്, റസ്‌ലിങ് എന്നീ ഇനങ്ങളിൽ സബ് ജൂനിയർ/ജൂനിയർ/സീനിയർ വിഭാഗങ്ങളിലായി സ്കോളർഷിപ്പുകൾ നൽകും.
സബ് ജൂനിയർ/ജൂനിയർ/സീനിയർ വിഭാഗങ്ങളിൽ ദേശീയതല മികവിന്, പ്രതിമാസം യഥാക്രമം 15,000 രൂപ, 20,000 രൂപ, 25,000 രൂപ നിരക്കിലാണ് സ്കോളർഷിപ്പ് അനുവദിക്കുക. അന്താരാഷ്ട്രമികവിന് ഈ വിഭാഗങ്ങൾക്ക് ഇത് യഥാക്രമം 20,000 രൂപ, 25,000 രൂപ, 30,000 രൂപ എന്ന നിരക്കിലായിരിക്കും. അപേക്ഷയ്ക്കും കൂടുതൽ വിവരങ്ങൾക്കും: sportsscholarship.ongc.co.in
Post a Comment