പ്രീമെട്രിക് സ്കോളർഷിപ്പിന് സമയപരിധി 31 ഒക്ടോബർ വരെ

Pre matric scholarship date extended |  പ്രീമെട്രിക് സ്കോളർഷിപ്പിന് സമയപരിധി 31 ഒക്ടോബർ  വരെ


2022-23 വർഷം പ്രീമെട്രിക് സ്കോളർഷിപ്പിന് ലംപ്സം ഗ്രാന്റ്, എഡ്യൂക്കേഷൻ എയ്ഡ്, സ്റ്റൈപ്പന്റ്) അപേക്ഷ സമർപ്പിക്കുന്നതിനായുള്ള സമയപരിധി 2022 ആഗസ്റ്റ് 15 ന് അവസാനിച്ചിരുന്നു. എന്നാൽ മതിയായ സമയം നൽകി മുൻകൂട്ടി സമയപരിധി നിർണയിച്ചിട്ടും ഇനിയും അപേക്ഷകൾ അയക്കാത്ത സ്ഥാപനങ്ങൾ ഉണ്ടെന്ന് വിവിധ ഓഫീസുകളിൽ നിന്ന് അറിയിച്ചിരുന്നു.
E-GRANTZ PORTAL 

ആയതിന്റെ അടിസ്ഥാനത്തിൽ 2022-23 വർഷത്തെ പ്രീമെട്രിക് അപേക്ഷകൾ ഇനിയും അയക്കാത്ത സ്ഥാപനങ്ങൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനു വേണ്ടി 2022 ഒക്ടോബർ 1 മുതൽ 31 വരെ ഇ-ഗ്രാന്റ്സ് സൈറ്റ് വീണ്ടും ഓപ്പൺ ചെയ്യുന്നതാണ് എന്ന വിവരം അറിയിക്കുന്നു. എല്ലാ സ്ഥാപനങ്ങൾക്കും ഇക്കാര്യത്തിൽ മുൻകൂട്ടി അറിയിപ്പ് നൽകേണ്ടതും ഓൺലൈൻ അപേക്ഷകൾ 2022 ഒക്ടോബർ 31 ന് മുൻപായി അയക്കുന്നതിന് നിർദ്ദേശിക്കേണ്ടതുമാണ്. ഇതിനു ശേഷം നടപ്പു വർഷത്തെ ഓൺലൈൻ അപേക്ഷ സമർപ്പണത്തിന് അവസരമുണ്ടായിരിക്കുന്നതല്ല.

Post a Comment

Previous Post Next Post

News

Breaking Posts