സംസ്ഥാനത്തെ ഇംഗ്ലീഷ് അധ്യാപകരില്ലാത്ത ഹൈസ്‌കൂളുകളില്‍ ദിവസവേതന നിയമനത്തിന് ഉത്തരവായി. 5 ഡിവിഷനില്‍ താഴെയുള്ള സര്‍ക്കാര്‍ – എയ്ഡഡ് സ്‌കൂളുകളിലാണ് ദിവസ വേതന അടിസ്ഥാനത്തില്‍ ഇംഗ്ലീഷ് അധ്യാപകരെ നിയമിക്കുന്നത്. നിലവില്‍ ഇത്തരം സ്‌കൂളുകളില്‍ ഇംഗ്ലീഷ് അധ്യാപക തസ്തികകള്‍ ഇല്ല.
413 ഹൈസ്‌കൂളുകളാണ് ഇത്തരത്തില്‍ സംസ്ഥാനത്തുള്ളത്. 950 രൂപയാണ് ഇപ്പോഴത്തെ ദിവസവേതനം. ഒരു മാസത്തെ ശരാശരി 22 പ്രവര്‍ത്തി ദിനങ്ങള്‍ കണക്കാക്കിയാല്‍ പ്രതിമാസം 21,000 രൂപയോളം ദിവസ വേതന അധ്യാപകര്‍ക്ക് ലഭിക്കും. ഈ വര്‍ഷം മുതല്‍ നടപ്പിലാക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച സമിതിറിപ്പോര്‍ട്ട് ലഭിച്ചശേഷമാകും നിയമനം.
إرسال تعليق