ഇതാണ് ശരിയായ സമയം, ആമസോണില്‍ മികച്ച ബ്രാന്‍ഡുകളുടെ ഫോണുകൾക്ക് 40 ശതമാനം വരെ കിഴിവ് നല്‍കുന്നു. വേഗത്തിലുള്ള ചാര്‍ജിങ്ങും മികച്ച ബാറ്ററിയും നല്ല നിലവാരമുള്ള ക്യാമറകളും ഇവയുടെ സവിശേഷതയാണ്. വണ്‍പ്ലസ്, റിയല്‍മി, സാംസങ് പോലുള്ള മുന്‍നിര ബ്രാന്‍ഡുകള്‍ തന്നെ തിരഞ്ഞെടുക്കാം. ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് സ്വയം അപ്ഗ്രേഡ് ചെയ്യൂ.
∙ വൺപ്ലസ് 10ടി 5ജി
വണ്‍പ്ലസ് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സ്മാര്‍ട് ഫോണുകളിലൊന്നാണ്. ഈ വണ്‍പ്ലസ് 10ടിയുടെ ഏറ്റവും വലിയ പ്രത്യേകത 50 എംപി മെയിന്‍ ക്യാമറയാണ്. 16 എംപിയാണ് ഫ്രണ്ട് ക്യാമറ. മറ്റ് നിരവധി സവിശേഷതകളുമുണ്ടിതിന്. ഇമേജ് ഷാര്‍പ്നര്‍, വിഡിയോ കളര്‍ എന്‍ഹാന്‍സര്‍, സ്‌ക്രീന്‍ കളര്‍ മോഡ്, ഓട്ടോ മോഡ് എന്നിവയും ഡിസ്പ്ലേ സവിശേഷതകളും ഇതിലുണ്ട്. ഇത് വിപണിയിലെ ഏറ്റവും മികച്ച വൺപ്ലസ് സ്മാര്‍ട് ഫോണുകളിലൊന്നായി മാറിയിരിക്കുകയാണ്. 49,999 രൂപയുണ്ടായിരുന്ന ഈ സ്മാര്‍ട് ഫോണിന്റെ ഓഫര്‍ വില 44,999 രൂപയാണ്.
∙ പോകോ എക്സ്4 പ്രോ 5ജി
പോകോ X4 ന് 27 ശതമാനമാണ് കിഴിവ് നൽകുന്നത്. 6 ജിബി റാമും 1 ടിബി വരെ വികസിപ്പിക്കാവുന്ന 128 ജിബി സ്റ്റോറേജും ഇതിലുണ്ട്. ഈ പോകോ സ്മാര്‍ട് ഫോണില്‍ 64 എംപി മെയിന്‍, 16 എംപി ഫ്രണ്ട് ക്യാമറ എന്നിവയുണ്ട്. 5000 എംഎഎച്ച് ബാറ്ററിയും പാക്ക് ചെയ്യുന്നു. 17,599 രൂപയാണ് വില.
∙ റിയൽമി സി35
ആമസോണിൽ 17 ശതമാനം കിഴിവിലാണ് ഈ സ്മാര്‍ട് ഫോൺ വില്‍ക്കുന്നത്. റിയല്‍മി സി35ന് 50 എംപി മെയിന്‍, 8 എംപി ഫ്രണ്ട് ക്യാമറയും യുണിസോക്ക് ടൈഗര്‍ ടി 616 പ്രോസസറും ഉൾപ്പെടുത്തിയതിനാൽ വേഗത്തിലും സുഗമമായും പ്രവര്‍ത്തിക്കാന്‍ സാധിക്കും. 15000 ല്‍ താഴെ വിലയുള്ള സ്മാര്‍ട് ഫോണ്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നയാളാണെങ്കില്‍ ഇതൊരു മികച്ച അവസരമായിരിക്കും. 11,616 രൂപയാണ് ഇതിന്റെ വില.
∙ സാംസങ് ഗ്യാലക്സി എം13
6 വ്യത്യസ്ത കളറുകളില്‍ ലഭ്യമാണ് സാംസങിന്റെ ഈ സ്മാര്‍ട് ഫോണ്‍. 50 എംപി മെയിന്‍ ക്യാമറയും 5 എംപി ഫ്രണ്ട് ക്യാമറയും പവര്‍ഫുള്‍ ഒക്ടാ കോര്‍ പ്രോസസറുമാണ് ഇതിന്റെ പ്രത്യേകത. 20 ശതമാനം കിഴിവിലാണ് വില്‍പന. 11,999 രൂപയ്ക്ക് സ്വന്തമാക്കാം.
Post a Comment