വയക്കര : വയക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സുവോളജി അധ്യാപകന്റെ ഒഴിവുണ്ട്. അഭിമുഖം വെള്ളിയാഴ്ച 11-ന് സ്കൂൾ ഓഫീസിൽ.
കരിവെള്ളൂർ : എ.വി. സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സോഷ്യോളജി വിഷയത്തിൽ സീനിയർ അധ്യാപകന്റെ ഒഴിവുണ്ട്. അഭിമുഖം 25-ന് രാവിലെ 10.30-ന്.
തളിപ്പറമ്പ് : പരിയാരം കെ.കെ.എൻ.പി.എം.ജി.വി.എച്ച്.എസ്.എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം 25-ന് രാവിലെ 9.30-ന് ഇംഗ്ലീഷ്, 11.30-ന് കെമിസ്ട്രി, രണ്ടിന് കൊമേഴ്സ്, മൂന്നിന് ഫിസിക്സ്. 26-ന് രാവിലെ 9.30-ന് ഹിസ്റ്ററി, പകൽ 11-ന് മലയാളം.
വയലത്തല : സി.എം.എസ്. എൽ.പി.സ്‌കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപക നിയമനത്തിനുള്ള അഭിമുഖം വ്യാഴാഴ്ച രാവിലെ 11-ന് സ്‌കൂളിൽ നടത്തും.
ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളും പകർപ്പുകളുമായി ഹാജരാകണം. ഫോൺ. 9544243877
കൊട്ടാരക്കര : വെട്ടിക്കവല ഗവ. മോഡൽ എച്ച്.എസ്.എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ബോട്ടണി, ഇംഗ്ലീഷ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം 26-ന് പത്തിന്.
പാലക്കാട് : കൊഴിഞ്ഞാമ്പാറ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ മലയാളം അധ്യാപക ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തും. 55 ശതമാനം മാർക്കോടെ പി.ജി. ബിരുദവും നെറ്റുമാണ് യോഗ്യത. നെറ്റുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയും പ്രവൃത്തിപരിചയം, വയസ്സ്, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സഹിതം 29-ന് രാവിലെ 10ന് പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചയ്ക്കെത്തണം.
പാലക്കാട് : കുഴൽമന്ദം കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ മാത്തമാറ്റിക്‌സ്, ഹിന്ദി വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് 25-ന് കൂടിക്കാഴ്ച നടത്തുന്നു. ഹിന്ദി (പാർട്ട് ടൈം) ലക്ചറർ തസ്തികയിലേക്ക് രാവിലെ 10-നും മാത്തമാറ്റിക്‌സ് ലക്ചറർ തസ്തികയിൽ 11:30-നും ആണ് കൂടിക്കാഴ്ച. കൂടിക്കാഴ്ചയ്ക്ക് കോളേജ് ഓഫീസിൽ നേരിട്ടെത്തണം. ഫോൺ: 04922 285577.
പാലക്കാട് : പട്ടികജാതി വികസനവകുപ്പിന് കീഴിലെ കുഴൽമന്ദം, തൃത്താല ഗവ. മോഡൽ റസിഡൻഷ്യൽ ഹയർസെക്കൻഡറിസ്‌കൂളിൽ അധ്യാപക തസ്തികയിൽ കരാർ നിയമനത്തിന് 25, 26 തീയതികളിൽ കൂടിക്കാഴ്ച നടക്കും. അപേക്ഷകർ രാവിലെ 9.30-ന് കുഴൽമന്ദം ഗവ. മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്‌കൂളിൽ എത്തണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു. ഫോൺ: 0491 2505005.
പോത്തുകല്ല് : പോത്തുകല്ല് കാതോലിക്കേറ്റ് ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി. ഗണിതം, ഹിസ്റ്ററി, ബോട്ടണി, സോഷ്യോളജി അധ്യാപക അഭിമുഖം 30-ന് 11-ന്. ഫോൺ: 04931 241776.
കരുളായി : മൂത്തേടം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ കൊമേഴ്‌സ് (സീനിയർ), കെമിസ്ട്രി (സീനിയർ), ഇംഗ്ലീഷ്, ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കൽ സയൻസ്, മാത്തമാറ്റിക്‌സ് അധ്യാപക അഭിമുഖം വെള്ളിയാഴ്ച രാവിലെ 10-ന്. ഫോൺ: 98465 00153, 9946664701.
കരുളായി : പുള്ളിയിൽ ഗവ. യു.പി. സ്കൂളിൽ യു.പി.എസ്.ടി, ജെ.എൽ.ടി. ഉറുദു പാർട്ട്‌ടൈം അധ്യാപക അഭിമുഖം വെള്ളിയാഴ്ച 10.30-ന്.
കഞ്ഞിക്കുഴി : നങ്കിസിറ്റി എസ്.എൻ.യു.പി. സ്കൂളിൽ നിലവിലുളള സംരക്ഷിത അധ്യാപക ഒഴിവിലേക്കായി വ്യാഴാഴ്ച രാവിലെ 9.30-ന് അഭിമുഖം നടത്തുന്നു. ഫോൺ: 9747869451.
കാഞ്ചിയാർ : ജെ.പി.എം. ആർട്സ് ആൻഡ് സയൻസ് കോളേജിലെ ഇംഗ്ലീഷ്, ടൂറിസം സ്റ്റഡീസ്, സോഷ്യൽ വർക്ക് ഡിപ്പാർട്ട്‌മെന്റുകളിലേക്ക് അധ്യാപകരെ ആവശ്യമുണ്ട്. നെറ്റും പിഎച്ച്.ഡി.യും മുൻപരിചയവുമുള്ളവർക്ക് മുൻഗണന. യോഗ്യരായ ഉദ്യോഗാർഥികൾ അപേക്ഷയും ബയോഡേറ്റയും 30-ന് കോളേജിൽ നേരിട്ടെത്തിക്കുകയോ ഇ-മെയിലായി അയയ്ക്കുകയോ ചെയ്യണം. jpm@jpmcollege.ac.in
കോഴിക്കോട് : മെഡിക്കൽ കോളേജ് കാമ്പസ് ജി.എച്ച്.എസ്.എസിൽ പ്ലസ്ടു ജേണലിസം (സീനിയർ), കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സോഷ്യോളജി (ജൂനിയർ) താത്‌കാലിക അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച വ്യാഴാഴ്ച 10-ന്.
ഫറോക്ക് : ഗവ. ഗണപത് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ താത്‌കാലിക അധ്യാപക ഒഴിവ്. എച്ച്.എസ്.ടി. ഉറുദു (പാർടൈം), സംസ്‍കൃതം (ജൂനിയർ - യു.പി.), എച്ച്.എസ്.ടി. അറബിക്, എച്ച്.എസ്.ടി. ഡ്രോയിങ്ങ്, യു.പി.) എന്നിവ 24-ന് രാവിലെ 10 മണിക്കും. എച്ച്.എസ്. ഹിന്ദി, എച്ച്.എസ്.ടി. ഇംഗ്ലീഷ്, യു.പി.എസ്.എ. എന്നിവ 25-ന് രാവിലെ 10മണിക്കും എച്ച്.എസ്.ടി. മലയാളം, ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ്, 29-ന് രാവിലെ 10 മണിക്കും സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ച നടക്കും.
കാഞ്ഞങ്ങാട് : ഉപ്പിലിക്കൈ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലീഷ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, കെമിസ്ട്രി, സുവോളജി വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം 29-ന് രാവിലെ പത്തിന് സ്കൂൾ ഓഫീസിൽ.
വെള്ളരിക്കുണ്ട് : മാലോത്ത് കസബ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലീഷ്, കണക്ക്, സോഷ്യോളജി, ബോട്ടണി, സുവോളജി എന്നീ വിഷയങ്ങളിൽ അധ്യാപകരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. കൂടിക്കാഴ്ച 29-ന് തിങ്കളാഴ്ച രാവിലെ 10.30ന്. പ്രൈമറി വിഭാഗത്തിലും ഹൈസ്കൂൾ വിഭാഗത്തിലും ഗണിതഅധ്യാപകനെയും ആവശ്യമുണ്ട്. അഭിമുഖം 25-ന് വ്യാഴാഴ്ച രാവിലെ 10.30ന്.
മൂവാറ്റുപുഴ : ആയവന സർക്കാർ ടെക്‌നിക്കൽ ഹൈസ്കൂളിൽ മാത്തമാറ്റിക്‌സ് ഇൻസ്ട്രക്ടർ, പാർട്ട്-ടൈം മലയാളം ടീച്ചർ എന്നീ തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ അപേക്ഷിക്കാം. ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും തിരിച്ചറിയൽ രേഖകളുമായി 26-ന് 10.30-ന് സ്‌കൂളിലെത്തണം. 04852283747, 9400006477.
മൂവാറ്റുപുഴ : പേഴക്കാപ്പിള്ളി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ഹിന്ദി, അറബി, ഫിസിക്കൽ സയൻസ്, യു.പി.എസ്.ടി., യു.പി.എസ്.ടി. (അറബി), എൽ.പി.എസ്.ടി. താത്കാലിക തസ്തികകളിലേക്ക് 26-ന് 10-ന് അഭിമുഖം നടക്കും.
മൂവാറ്റുപുഴ : മണ്ണത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം മലയാളം ജൂനിയർ, ഫിസിക്‌സ് ജൂനിയർ, മാത്തമാറ്റിക്‌സ് സീനിയർ താത്കാലിക തസ്തികകളിലേക്ക് 26-ന് 11-ന് അഭിമുഖം നടക്കും.
തിരൂർ : ബി.പി. അങ്ങാടി ജി.എം.യു.പി. സ്കൂളിൽ യു.പി. അറബിക് (ഫുൾ ടൈം), സംസ്കൃതം (പാർട്ട് ടൈം) യു.പി.എസ്.ടി. തസ്തികകളിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം 27-നു രാവിലെ 10.30-ന്.
തിരൂർ : തെക്കുംമുറി ജി.എൽ.പി. സ്കൂളിൽ എൽ.പി.എസ്.ടി. തസ്തികയിലേക്കു 30-നു രാവിലെ 10.30-നും ജൂനിയർ അറബിക് തസ്തികയിലേക്കു ഉച്ചയ്ക്ക് രണ്ടിനും അഭിമുഖം നടക്കും.
കോട്ടയ്ക്കൽ : ചെട്ടിയാംകിണർ ഗവ. ഹൈസ്‌കൂളിൽ മലയാളം, ഗണിതം, ഹിന്ദി, ഫിസിക്കൽ സയൻസ്, നാച്വറൽ സയൻസ് അധ്യാപകന്റെ ഒഴിവുണ്ട്. അഭിമുഖം 26-നു രാവിലെ 10-ന്.
കുലുക്കല്ലൂർ : ചുണ്ടമ്പറ്റ ഗവ. ഹൈസ്‌കൂളിൽ അധ്യാപക ഒഴിവുണ്ട്. നാച്വറൽ സയൻസ്, ഗണിതം, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിലേക്കുള്ള കൂടിക്കാഴ്ച 25-ന് രാവിലെ 9.30-നും ഇംഗ്ലീഷ്, അറബിക്, പി.ഇ.ടി. വിഷയങ്ങളിലേക്കുള്ള കൂടിക്കാഴ്ച ഉച്ചയ്ക്ക് രണ്ടിനും നടക്കും.
കൊപ്പം : ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലീഷ് (സീനിയർ), മലയാളം (സീനിയർ), ഹിസ്റ്ററി (ജൂനിയർ), ജിയോഗ്രഫി (ജൂനിയർ), പൊളിറ്റിക്കൽ സയൻസ് (ജൂനിയർ) വിഭാഗങ്ങളിൽ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 29-ന് രാവിലെ 10.30-ന്.
കയ്പമംഗലം : ഗവ. ഫിഷറീസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ ഒാൺട്രപ്രണർഷിപ്പ് ആൻഡ് ഡെവലപ്‌മെന്റ് വിഷയത്തിൽ അധ്യാപക ഒഴിവുണ്ട്. യോഗ്യതയുള്ളവർ വെള്ളിയാഴ്ച 11-ന് സ്‌കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
കൊയിലാണ്ടി : കൊയിലാണ്ടി ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ഫിസിക്സ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (സീനിയർ) താത്കാലിക അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം മേയ് 29-ന് രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കും.
കൊയിലാണ്ടി : കൊയിലാണ്ടി കൊല്ലം ഗുരുദേവകോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ എന്നീ തസ്തികകളിൽ നിയമനംനടത്തുന്നു. ഇംഗ്ലീഷ്, ബോട്ടണി, സുവോളജി, കെമിസ്ട്രി, സൈക്കോളജി, കൊമേഴ്‌സ് ആൻഡ് കംപ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിലാണ് അധ്യാപകരെ നിയമിക്കുന്നത്. ഫോൺ: 0496 2624880.
മേപ്പയ്യൂർ : മേപ്പയൂർ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം മലയാളം, ഹിന്ദി, അറബിക്, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം മേയ് 27-ന് രാവിലെ 10 മണിമുതലും ഫിസിക്കൽ സയൻസ്, ജീവശാസ്ത്രം, കണക്ക്, യു.പി.എസ്.എ. എന്നിവയ്ക്കുള്ള അഭിമുഖം ഉച്ചയ്ക്ക് ഒരുമണിമുതലും ഹൈസ്കൂൾ ഓഫീസിൽ നടക്കും.
ചാവക്കാട് : കടപ്പുറം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്.എസ്.എസ്.ടി. ജൂനിയർ ഇംഗ്ലീഷ്, ജൂനിയർ മലയാളം, കംപ്യൂട്ടർ സയൻസ് അധ്യാപകരുടെ താത്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച 26-ന് രാവിലെ പത്തിന്.
പാലക്കാട് : എലപ്പുള്ളി ഗവ. എ.പി. ഹയർസെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, മലയാളം, സുവോളജി എന്നീ വിഷയങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച 30-ന് രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കും.
പാലക്കാട് : കൊടുമ്പ് കരിങ്കരപ്പുള്ളി വി.പി.എൽ.പി. സ്കൂളിൽ എൽ.പി.എസ്.ടി. താത്‌കാലിക അധ്യാപക ഒഴിവുണ്ട്. യോഗ്യരായവർ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം 29-ന് രാവിലെ 10.30-ന് കൂടിക്കാഴ്ചയ്ക്ക് ഹാജരാകേണ്ടതാണ്. ഫോൺ: 9497628356, 8547514364.
പാലക്കാട് : കൊടുമ്പ് തിരുവാലത്തൂർ ഗോപാൽ മെമ്മോറിയൽ ഹൈസ്കൂളിൽ ഇംഗ്ലീഷ് വിഷയത്തിൽ താത്‌കാലിക അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 30-ന് രാവിലെ 11 മണിക്ക് നടക്കും. ഫോൺ: 9497630332, 8547514364.
Post a Comment