Gandhi Jayanti quiz 2023 | Gandhi quiz 2023 |ഗാന്ധി ക്വിസ് 2023 | ഗാന്ധിജയന്തി ക്വിസ് 2023

 

Gandhi Jayanthi quiz 2023, Gandhi quiz 2023,ഗാന്ധി ജയന്തി ക്വിസ് 2023,ഗാന്ധി ക്വിസ് 2023,Questions and Answers for Gandhi Quiz in Malayalam,

മഹാത്മാഗാന്ധിയുടെ ജന്മദിനം എന്നാണ്?

1869 ഒക്ടോബർ 2

ഗാന്ധിജിയുടെ ജന്മസ്ഥലം?

ഗുജറാത്തിലെ പോർബന്തർ

ഗാന്ധിജിയുടെ പിതാവിന്റെ പേര്?

കരംചന്ദ് ഗാന്ധി (കാബാ ഗാന്ധി

മഹാത്മാഗാന്ധിയുടെ മാതാവിന്റെ പേര്?

പുത് ലി ഭായി

ഗാന്ധിജിയുടെ മാതാവായ പുത് ലി ഭായി കരംചന്ദ് ഗാന്ധിയുടെ എത്രാമത്തെ ഭാര്യയായിരുന്നു?

നാലാമത്തെ

ഗാന്ധിജിയുടെ മുഴുവൻ പേര് എന്താണ്?

മോഹൻദാസ് കരംചന്ദ് ഗാന്ധി

ഗാന്ധി എന്ന കുടുംബ നാമം കൊണ്ട് അർത്ഥമാക്കുന്നത് എന്ത്?

പലചരക്കു വ്യാപാരി

മഹാത്മാഗാന്ധിയുടെ മുത്തച്ഛന്റെ പേര്?

ഉത്തംചന്ദ് ഗാന്ധി (ഓത്താ ഗാന്ധി)

ഉത്തംചന്ദ് ഗാന്ധി വഹിച്ചിരുന്ന പദവി?

പോർബന്തറിലെ ദിവാൻ

ഗാന്ധിജിയുടെ അമ്മയെക്കുറിച്ചുള്ള ഓർമ്മയിൽ അവശേഷിപ്പിച്ചിട്ടുള്ള മുദ്ര എന്തായിരുന്നു?

അവരുടെ ആത്മവിശുദ്ധി

കുട്ടിക്കാലത്ത് ഗാന്ധിജിക്ക് ഉണ്ടായിരുന്നു ഓമനപ്പേര് എന്തായിരുന്നു?

മോനിയ

ഗാന്ധിജി ജനിച്ച വീട് ഇപ്പോൾ അറിയപ്പെടുന്നത് ഏത് പേരിലാണ്?

കീർത്തി മന്ദിർ

ഗാന്ധിജിക്ക് ഇഷ്ടമില്ലാതിരുന്ന പഠനവിഷയം ഏത്?

കണക്ക്

ഹൈസ്കൂളിലെ ആദ്യവർഷം ഗാന്ധിജിയുടെ പരീക്ഷാ സമയത്ത് പരിശോധനയ്ക്കു വന്ന വിദ്യാഭ്യാസ ഇൻസ്പെക്ടർ ആര്?

മി. ഗയിൽസ്

ഗയിൽസ് എഴുതാൻ നൽകിയ 5 വാക്കുകളിൽ ഗാന്ധിജി തെറ്റിച്ച് എഴുതിയ പദം ഏത്?

കെറ്റിൽ

വിദ്യാഭ്യാസ കാലത്ത് ഗാന്ധിജിയുടെ സ്വഭാവത്തിൽ നിഴലിച്ചിരുന്ന പ്രധാന ഭാവം?

ലജ്ജ

കിറ്റ് ഇന്ത്യ പ്രക്ഷോഭത്തോട നുബന്ധിച്ച് ഗാന്ധിജി നൽകിയ മുദ്രാവാക്യം എന്തായിരുന്നു?

പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക

ഗാന്ധിജി ചർക്ക സംഘം സ്ഥാപിച്ചത് ഏതു വർഷം?

1925

കുട്ടിക്കാലത്ത് ഗാന്ധിജിയെ സ്വാധീനിച്ച നാടകങ്ങൾ?

ശ്രാവണ പിതൃഭക്തി, ഹരിചന്ദ്ര

“നിനക്ക് പകർത്താവുന്ന ഒരു മാതൃകയിതാ” എന്ന് ഗാന്ധിജി തന്നോട് തന്നെ പറഞ്ഞപ്പോൾ?

ശ്രാവണ പിതൃഭക്തി എന്ന നാടകം വായിക്കുകയും അതേതുടർന്ന് അതുമായി ബന്ധപ്പെട്ട ഒരു ചിത്രം (അന്ധരായ മാതാപിതാക്കളെ തീർത്ഥാടനത്തിന് തോളിൽ വഹിച്ചുകൊണ്ട് പോകുന്നത്) കാണുകയും ചെയ്ത അവസരത്തിൽ പറഞ്ഞത്

ഹൈസ്കൂൾ വിദ്യാഭ്യാസ കാലത്ത് ഗാന്ധിജിക്ക് അസഹ്യമായത് എന്തായിരുന്നു?

താൻ ശകാരിക്കപ്പെടുകയൊ ശകാരാർഹനായി അധ്യാപകന് തോന്നുകയോ ചെയ്യുന്നത് ഗാന്ധിജിക്ക് അസഹ്യമായിരുന്നു

ഹൈസ്കൂൾ വിദ്യാഭ്യാസ കാലത്ത് കാണാനിടയായ നാടകത്തിലെ ഏതു കഥാപാത്രമാണ് ഗാന്ധിജിയെ ആകർഷിച്ചിട്ടുള്ളത് ആ കഥാപാത്രത്തെ ഗാന്ധിജി അനേകതവണ സ്വയം അഭിനയിക്കുകയും ചെയ്തു ഏത് കഥാപാത്രത്തെയാണ് ?

ഹരിചന്ദ്രൻ

ഹരിശ്ചന്ദ്രൻ എന്ന നാടകം കണ്ടശേഷം രാപകലില്ലാതെ ഗാന്ധിജി അദ്ദേഹത്തോട് തന്നെ സ്വയം ചോദിച്ചത് എന്ത്?

എല്ലാവർക്കും എന്തുകൊണ്ട് ഹരിശ്ചന്ദ്രനെ പോലെ സത്യസന്ധമായിക്കൂടാ

ഗാന്ധിജിയുടെ അഭിപ്രായത്തിൽ ഭക്തി സാഹിത്യത്തിലെ മികച്ച ഗ്രന്ഥമേത്?

തുളസീദാസരാമായണം

ഗാന്ധിജി ഓൾ ഇന്ത്യ ഹോം റൂൾ ലീഗിന്റെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട വർഷം?

1920

ഗാന്ധിജി ദണ്ഡിയാത്ര നടത്തിയത് എത്രാമത്തെ വയസ്സിൽ ആയിരുന്നു?

61

1934 -ൽ ഗാന്ധിജിയുടെ കേരള സന്ദർശനനോടനുബന്ധിച്ച് കൗമുദി എന്ന 16 വയസ്സുകാരി തന്റെ ആഭരണങ്ങൾ ഗാന്ധിജിക്ക് നൽകിയത് എവിടെ വച്ചാണ്?

വടകര

ഗാന്ധിജി സബർമതിയിൽ ആശ്രമം സ്ഥാപിച്ച വർഷം ഏത്?

1915

അൺടു ദി ലാസ്റ്റ് എന്ന പുസ്തകം ഗാന്ധിജി തർജ്ജമ ചെയ്ത് പ്രസിദ്ധീകരിച്ചത് ഏത് പേരിലായിരുന്നു?

സർവോദയ

ഗാന്ധിജി നിയമം പഠിക്കാൻ ഇംഗ്ലണ്ടിലേക്ക് പോയത് ഏത് വർഷമാണ്?

1888

ഗാന്ധിജിയെ നിയമപഠനത്തിനു വേണ്ടി ഇംഗ്ലണ്ടിലേക്ക് അയക്കാൻ ഉപദേശിച്ച കുടുംബസുഹൃത്ത് ആരായിരുന്നു?

മാവ് ജിദവേ (ജോഷിജി)

ഗാന്ധിജി എത്ര വർഷമാണ് ഇംഗ്ലണ്ടിൽ കഴിഞ്ഞത്?

മൂന്നുവർഷം

ആരാണ് ബർമീസ് ഗാന്ധി എന്നറിയപ്പെടുന്നത്?

ആങ്സാൻ സുചി

മാവ്ജി ദവേയെ ഗാന്ധി കുടുംബക്കാർ വിളിച്ചിരുന്ന പേര് എന്ത്?

ജോഷിജി

ഇംഗ്ലണ്ടിൽ പഠനം കഴിഞ്ഞ് മടങ്ങിയെത്തും വരെ ഗാന്ധിജി അറിയാതെ പോയ ദുഃഖ വാർത്ത എന്തായിരുന്നു?

തന്റെ അമ്മയുടെ വിയോഗം

ഗാന്ധിജി ജോഹന്നാസ് ബർഗിൽ സ്ഥാപിച്ച ആശ്രമം?

ടോൾസ്റ്റോയ് ഫാം

ഗാന്ധിജി ഡർബനിൽ സ്ഥാപിച്ച ആശ്രമത്തിന്റെ പേര്?

ഫീനിക്സ് സെറ്റിൽമെന്റ്

ഗാന്ധിജി ദക്ഷിണാഫ്രിക്കയിലേക്ക്

പോയത് ഏതു വർഷം?

1893

ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ഏത് കമ്പനിക്കു നിയമ സേവനം നൽകാൻ ആണ് പോയത്?

ദാദാ അബ്ദുള്ള ആന്റ് കമ്പനി

ദക്ഷിണാഫ്രിക്കയിൽ ഗാന്ധിജി കപ്പലി റങ്ങിയപ്പോൾ ഡർബൻ തുറമുഖത്ത് ഗാന്ധിജിയെ സ്വീകരിക്കാനെത്തിയത് ആരായിരുന്നു?

അബ്ദുള്ള സേട്ട്

ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ രൂപം കൊടുത്ത സംഘടന ഏത്?

നേറ്റാൾ ഇന്ത്യൻ കോൺഗ്രസ്

ഗാന്ധിജിയെ രാഷ്ട്രപിതാവ് എന്ന് അഭിസംബോധന ചെയ്തത് ആര്?

സുഭാഷ് ചന്ദ്ര ബോസ്

ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച പത്രം?

ഇന്ത്യൻ ഒപ്പീനിയൻ

ഗാന്ധിജി എത്ര തവണ കോൺഗ്രസ് പ്രസിഡണ്ട് ആയിട്ടുണ്ട്?

ഒരുതവണ

ഗാന്ധിജി കോൺഗ്രസിൽ നിന്നും രാജി വെച്ചത് ഏതു വർഷം?

1934

ഗാന്ധിജിയിൽ ക്രിസ്തുവിനെ ദർശിച്ച നോവലിസ്റ്റ് ആരായിരുന്നു?

റൊമെയിൻ റൊളന്റ്

ഗാന്ധിജിയുടെ ആത്മീയ ഗുരു ആര്?

ലിയോ ടോൾസ്റ്റോയി

വല്ലഭായി പട്ടേലിന് ഗാന്ധിജി നൽകിയ പദവി എന്തായിരുന്നു?

സർദാർ

അധസ്ഥിതവിഭാഗങ്ങളെ ഗാന്ധിജി വിളിച്ചിരുന്ന പേര് എന്ത്?

ഹരിജൻ

ഗാന്ധിജി ഹരിജൻ എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് ഏത് വർഷം?

1933

ഗാന്ധിജി ദണ്ഡിയാത്ര ആരംഭിച്ചത് എവിടെ നിന്നാണ്?

അഹമ്മദാബാദിലെ സബർമതി ആശ്രമത്തിൽ നിന്ന്

ഗാന്ധിജിയുടെ ദണ്ഡിയാത്ര തുടങ്ങിയത് എന്നായിരുന്നു?

1930 മാർച്ച് 12ന് രാവിലെ

ദണ്ഡിയാത്ര ദണ്ഡി കടപ്പുറത്ത് എത്തിയത് എന്നാണ്?

1930 ഏപ്രിൽ അഞ്ചിന്

ഗാന്ധിജിക്ക് എത്ര വയസ്സുള്ളപ്പോഴായിരുന്നു പിതാവിന്റെ മരണം?

16 വയസ്സുള്ളപ്പോൾ

ഗാന്ധിജിയുടെ വളർത്തമ്മയുടെ പേര്?

രംഭ

ഗാന്ധിജി രാമനാമജപം തുടങ്ങിയതെ ങ്ങനെയാണ്?

രംഭ എന്ന വളർത്തമ്മയുടെ ഉപദേശമനുസരിച്ച്

ഗാന്ധിജി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട വർഷം? സമ്മേളനം?

1924 ബെൽഗാം സമ്മേളനം

ഗാന്ധിജിയുടെ അഗാധമായ രാമായണ ഭക്തിക്ക് അടിത്തറയിട്ടത് ആരുടെ രാമായണം വായനയാണ്?

ബിലേശ്വരത്തെ ലാധാമഹാരാജൻ എന്ന രാമഭക്തന്റ

ഗാന്ധിജിയുടെ ആത്മകഥയിൽ വിവരിക്കുന്ന കാലഘട്ടം ഏത്?

1869 -1921

ഗാന്ധിജി 1915-ൽ സത്യാഗ്രഹാശ്രമം സ്ഥാപിച്ചത് എവിടെയാണ്?

സബർമതി തീരത്ത്

“ശ്രീരാമന്റെ ലങ്കയിലേക്കുള്ള യാത്ര” എന്ന് മോത്തിലാൽ നെഹ്റു വിശേഷിപ്പിച്ചത്?

ഗാന്ധിജിയുടെ ദണ്ഡിയാത്രയെ

ഗാന്ധിജിയുടെ ആത്മകഥാരചന തുടങ്ങിയ ഉടൻ തന്നെ അത് നിലയ്ക്കാൻ കാരണമായ സംഭവം ഏത്?

ബോംബെയിൽ പൊട്ടിപ്പുറപ്പെട്ട കലാപം

ഗാന്ധിജി സ്വന്തം ആത്മകഥയിൽ എഴുതാതിരുന്നാൽ കൊള്ളാമെന്ന് ഏറെ ആഗ്രഹിച്ച അധ്യായം ഏതായിരുന്നു?

ബാല്യവിവാഹം

വിവാഹം നടക്കുമ്പോൾ ഗാന്ധിജിക്ക് എത്ര വയസ്സായിരുന്നു ഉണ്ടായിരുന്നത്?

13 വയസ്സ്

ഗാന്ധിജിയുടെ പത്നിയുടെ പേര്?

കസ്തൂർബാ

ഇംഗ്ലണ്ടിലേക്ക് ഗാന്ധിജി പഠിക്കാൻ പോയത് എത്രാമത്തെ വയസ്സിൽ ആയിരുന്നു?

പതിനെട്ടാമത്തെ വയസ്സിൽ(18)

കുട്ടികളുടെ കൈയ്യക്ഷരം നന്നാക്കാനായി ഗാന്ധിജി പറയാറുള്ളത് എന്തായിരുന്നു?

കുട്ടികളെ എഴുതാൻ പഠിപ്പിക്കും മുമ്പ് ചിത്രകല അഭ്യസിക്കണം

ഗാന്ധിജിയുടെ ആത്മീയ പിൻഗാമി എന്നറിയപ്പെടുന്നത് ആര്?

വിനോബാ ഭാവെ

ബീഹാർ ഗാന്ധി എന്നറിയപ്പെടുന്നത് ആര്?

ഡോ. രാജേന്ദ്ര പ്രസാദ്

ഗാന്ധിജി ആത്മകഥ എഴുതിയത് എവിടെവച്ച് ആണ്?

യർവാദ ജയിലിൽ വച്ച്

ഗാന്ധിജി തന്റെ നിസ്സഹകരണ പ്രസ്ഥാനം തുടങ്ങിയത് എവിടെ വെച്ച്?

സൂറത്തിലെ ബർദോളിയിൽ

ഗാന്ധിജി നികുതി നിഷേധ സമരം പരീക്ഷിച്ചത് എവിടെയാണ്?

ഗുജറാത്തിൽ

പ്രവാസ ജീവിതം അവസാനിപ്പിച്ച് ഗാന്ധിജി ഇന്ത്യയിൽ തിരിച്ചെത്തിയ ദിവസം ഏത്?

1915 ജനുവരി 9

ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യയിൽ തിരിച്ചെത്തിയ ജനുവരി 9- ന്റെ സ്മരണാർത്ഥം ആ ദിവസം എന്ത് ദിനയിട്ടാണ് എല്ലാ വർഷവും ആഘോഷിക്കുന്നത്?

പ്രവാസി ഭാരതീയ ദിനം

1919-ൽ ഗാന്ധിജി തുടങ്ങിയ രണ്ടു പ്രസിദ്ധീകരണങ്ങൾ ഏതൊക്കെയാണ്?

നവജീവൻ, യങ് ഇന്ത്യ

ഗാന്ധിജിയുടെ ഇടപെടൽ മൂലം വധശിക്ഷയിൽ നിന്ന് രക്ഷപ്പെട്ട കേരളീയനായ വിപ്ലവകാരി ആര്?

കെ പി ആർ ഗോപാലൻ

ഗാന്ധിജിയുടെ ഇംഗ്ലീഷ് പുത്രിമാർ എന്നറിയപ്പെടുന്നത് ആരൊക്കെയാണ്?

മീര ബഹൻ, സരള ബെൻ

ഇന്ത്യയിൽ നടത്തിയ ആദ്യത്തെ സത്യാഗ്രഹം ഏതാണ്?

ചമ്പാരൻ സത്യാഗ്രഹം (1917) ബീഹാർ

ഗാന്ധിജിയുടെ ദണ്ഡി യാത്രയിൽ എത്ര അനുയായികൾ ഉണ്ടായിരുന്നു?

78

ജാലിയൻ വാലാബാഗ് സംഭവത്തിൽ പ്രതിഷേധിച്ച് ഗാന്ധിജി തിരികെ കൊടുത്ത ബഹുമതി ഏത്?

കൈസർ ഇ ഹിന്ദ്

“ഇന്നും ആ അധ്യാപകനെ നന്ദിയോടെ മാത്രമേ എനിക്ക് ഓർക്കാൻ കഴിയൂ” ഗാന്ധിജി ഏത് അധ്യാപകനെക്കുറിച്ചാണ് ഇങ്ങനെ പറഞ്ഞിരിക്കുന്നത്?

മനോധൈര്യം കൈവിടാതെ സംസ്കൃത ക്ലാസ്സിൽ ചെന്നിരിക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ച കൃഷ്ണ ശങ്കർ പാണ്ഡ്യൻ എന്ന അധ്യാപകനെ കുറിച്ച്

ഗാന്ധിജിക്ക് നിരീശ്വരത്വത്തിൽ അല്പം ആഭിമുഖ്യം തോന്നാൻ ഇടയാക്കിയ ഗ്രന്ഥം ഏത്?

മനുസ്മൃതി

ദക്ഷിണാഫ്രിക്കയിൽ വെച്ച് ഗാന്ധിജിയെ ഇറക്കിവിട്ട റെയിൽവേ സ്റ്റേഷൻ ഏത്?

പീറ്റ്ർ മാരിറ്സ് ബർഗ് റെയിൽവേ സ്റ്റേഷൻ

ഗാന്ധിജിയുടെ ആദ്യ പൊതു പ്രസംഗം എവിടെ വച്ചായിരുന്നു?

പ്രിട്ടോറിയ

ഗാന്ധിജി എത്ര തവണ ജയിൽ ജീവിതം അനുഭവിച്ചു?

പതിനൊന്നു തവണ

ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം നിർത്തിവെക്കാൻ കാരണമായ സംഭവം?

ചൗരി ചൗരാ സംഭവം

സുഹൃത്തിന്റെ പ്രേരണയ്ക്കു വഴങ്ങി മാംസഭക്ഷണം കഴിക്കാൻ തയ്യാറായ ഗാന്ധിജിയുടെ മനസ്സിലെ ചിന്ത എന്തായിരുന്നു?

മാംസഭക്ഷണം നല്ലതാണെന്നും അത് തന്നെ കരുത്തനും ധീരനും ആക്കുമെന്നും ഇന്ത്യയിലെ എല്ലാവരും മാംസ ഭക്ഷണം കഴിക്കുകയാണെങ്കിൽ ഇംഗ്ലീഷുകാരെ തോൽപ്പിക്കാം എന്നുമായിരുന്നു അദ്ദേഹത്തിന്റെ ചിന്ത

‘അത് എന്റെ അമ്മയാണ്’ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെയാണ്?

ഭഗവത് ഗീത

ഗാന്ധിജിയുടെ ആദ്യ ജയിൽവാസം എന്നായിരുന്നു?

1908 ൽ ജോഹന്നാസ്ബർഗ്

ഗാന്ധിജി തന്റെ സത്യാഗ്രഹ സമരത്തിന് തുടക്കം കുറിച്ച ഗാന്ധിജി തന്റെ സത്യാഗ്രഹ സമരത്തിന് തുടക്കം കുറിച്ചത് എവിടെയാണ്ത് എവിടെയാണ്?

ദക്ഷിണാഫ്രിക്ക

ഗാന്ധിജിയെ കളിയാക്കി മിക്കിമൗസ് എന്ന് വിളിച്ചിരുന്നത് ആരായിരുന്നു?

സരോജിനി നായിഡു

ഗാന്ധിജി പങ്കെടുത്ത ഏക വട്ടമേശ സമ്മേളനം ഏത്?

രണ്ടാമത് വട്ടമേശസമ്മേളനം

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ എന്ന ഗാന്ധിജിയുടെ ആത്മകഥ ഏത് ഭാഷയിലാണ് രചിച്ചത്?

ഗുജറാത്തി

ഗാന്ധിജി എഴുതിയ ആദ്യ ലേഖനം?

ഇന്ത്യയിലെ സസ്യഭുക്കുകൾ

വിശ്വശാന്തി ദിനം എന്നാണ്?

ജനുവരി 30

ഗാന്ധിജിയുടെ ജീവചരിത്രം ആദ്യമായി മലയാളത്തിൽ എഴുതിയത് ആര്

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

ഗാന്ധിജിയുടെ അവസാന കേരള സന്ദർശനം ഏതു വർഷമായിരുന്നു?

1937

1946 -ൽ ഗാന്ധിജി ആരംഭിച്ച പുതിയ സമരമുറ ഏതായിരുന്നു?

വ്യക്തി സത്യാഗ്രഹം

ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബർ 2 മറ്റൊരു സ്വാതന്ത്ര്യ സമര സേനാനിയുടെ ജന്മദിനമാണ് ആരുടേതായിരുന്നു അത്?

ലാൽ ബഹദൂർ ശാസ്ത്രി

ആധുനിക ഗാന്ധി എന്നറിയപ്പെടുന്നത്?

ബാബ ആംതെ

ഗാന്ധിജിയുടെ ഘാതകൻ ആര്?

നാഥുറാം വിനായക് ഗോഡ്സെ

ഗാന്ധിജി അന്തരിച്ച ദിവസം ഏത്?

1948 ജനുവരി 30

ഗാന്ധിജി അവസാനമായി ഉച്ചരിച്ച വാക്ക് ഏതാണ്?

ഹേ റാം

ഐക്യരാഷ്ട്രസഭ എപ്പോഴാണ് ഗാന്ധിജയന്തി അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്?

2007 ജൂണിൽ

ആത്മകഥയിൽ ഏതു മുതൽ ഏ തുവരെയുള്ള ജീവിത കാലഘട്ടമാണ് ഗാന്ധിജി വിവരിക്കുന്നത്?

ബാല്യകാലം മുതൽ 1921 വരെയുള്ള ജീവിതകാലം

എൽബ ദ്വീപിൽ നിന്നുള്ള മടങ്ങിവരവിൽ പാരീസിലേക്കുള്ള നെപ്പോളിയന്റെ മാർച്ചി നോട് ദണ്ഡിയാത്രയെ ഉപമിച്ചത് ആരായിരുന്നു?

സുഭാഷ് ചന്ദ്ര ബോസ്

ഗാന്ധിജി തൂലികയിലൂടെ അപൂർവ സൗഹൃദം കാത്തുസൂക്ഷിക്കുന്നത് ആരോടായിരുന്നു?

ലിയോ ടോൾസ്റ്റോയ്

ഗാന്ധിജിയെ ഏറ്റവും ആകർഷിച്ച ലിയോ ടോൾസ്റ്റോയിയുടെ പുസ്തകം ഏതായിരുന്നു?

The King of God within you

ടോൾസ്റ്റോയി ഫാം സ്ഥാപിക്കുവാൻ ഗാന്ധിജിയെ സഹായിച്ചത് ആരായിരുന്നു?

കല്ലൻ ബാക്ക്

ഗാന്ധിജി ടാഗോറിനെ വിളിച്ചത് എന്തായിരുന്നു ?

ഗുരുദേവ്

സ്വതന്ത്ര ഇന്ത്യയിൽ ഗാന്ധിജി എത്ര ദിവസം ജീവിച്ചു?

168 ദിവസം

യു. എൻ.ഒ ആദ്യമായി ദുഃഖ സൂചകമായി പതാക താഴ്ത്തി കെട്ടിയത് എപ്പോൾ?

ഗാന്ധിജി അന്തരിച്ചപ്പോൾ

നിസ്സഹകരണ പ്രസ്ഥാനം തീരുമാനിച്ച കോൺഗ്രസ് സമ്മേളനം?

1920ലെ കൊൽക്കത്ത സമ്മേളനം

രണ്ടാം വട്ടമേശ സമ്മേളനത്തിൽ കോൺഗ്രസിന്റെ ഏക പ്രതിനിധി ആരായിരുന്നു?

ഗാന്ധിജി

‘അഴുക്കുചാൽ ഇൻസ്പെക്ടറുടെ റിപ്പോർട്ട്’ എന്ന് ഗാന്ധിജി വിശേഷിപ്പിച്ച പുസ്തകം ഏത്?

മദർ ഇന്ത്യ

ഗാന്ധിജി തന്റെ സമര രീതിയിൽ അടിയുറച്ച പ്രമാണം എന്ത്?

അഹിംസ

ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം തുടങ്ങിയത് എവിടെ വെച്ച്?

സൂററ്റിലെ ബർദോളി

കിറ്റിന്ത്യ സമരത്തിന്റെ ഭാഗമായി ഗാന്ധിജിയെ തടവിൽ പാർപ്പിച്ചത് എവിടെ?

ആഗാ ഖാൻ കൊട്ടാരത്തിൽ

ഉപ്പ് സത്യാഗ്രഹം നടന്ന വർഷം?

1930

ഉപ്പ് സത്യാഗ്രഹം നടന്നത് എവിടെയാണ്?

ദണ്ഡി കടപ്പുറം (ഗുജറാത്തിലെ സൂറത്ത് ജില്ലയിലെ കടലോര ഗ്രാമം)

സബർമതി ആശ്രമത്തിൽ നിന്ന് ദണ്ഡിയാത്ര കടപ്പുറത്തേക്ക് 241 മൈൽ ദൂരം നടന്നെത്താൻ ഗാന്ധിജിയും അദ്ദേഹത്തിന്റെ 78 അനുയായികളും എത്ര ദിവസം എടുത്തു?

24 ദിവസം

കൗസല്യ സുപ്രജാ രാമ എന്ന വെങ്കിടേശ്വര സുപ്രഭാതം വൈഷ്ണവ ജനതോ എന്ന ഗാന്ധിജിയുടെ ഇഷ്ടഗാനം, ഗാന്ധിജി അന്തരിച്ചപ്പോൾ ഹരി തും ഹരോ എന്ന ആകാശവാണി പ്രക്ഷേപണം ചെയ്ത ഭജൻ ഇവ പാടി അവതരിപ്പിച്ച ഗായികയെ ഗാന്ധിജി ഏറെ ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്തു ആരാണവർ?

എം എസ് സുബ്ബലക്ഷ്മി

സരോജിനി നായിഡു തനിക്ക് ലഭിച്ച ‘ഇന്ത്യയുടെ രാപ്പാടി’ എന്ന ബഹുമതി നല്കി ആദരിച്ചത് ആരെയാണ്?

എം എസ് സുബ്ബലക്ഷ്മി

ഗാന്ധിജി പറഞ്ഞു “എന്റെ സ്വപ്നത്തിലുള്ള അത്തരം ഒരു പെൺകുട്ടി ഇന്ത്യയുടെ പ്രസിഡണ്ടാവുകയാണെങ്കിൽ ഞാൻ അവളുടെ വേലക്കാരനായിരിക്കും” ഏതായിരുന്നു ഗാന്ധിജിയുടെ സ്വപ്നത്തിലുള്ള പെൺകുട്ടി?

ഹരിജൻ വിഭാഗത്തിൽപ്പെട്ട പെൺകുട്ടി

കസ്തൂർബാഗാന്ധി മരിച്ചത് എത്രാമത്തെ വയസ്സിലാണ്?

72 മത്തെ വയസ്സിൽ

കസ്തൂർബാ ഗാന്ധി മരിച്ചത് ഏത് വർഷം?

1944 ഫെബ്രുവരി 22

കസ്തൂർബാ ഗാന്ധിയുടെ സമാധി എവിടെ സ്ഥിതിചെയ്യുന്നു?

പൂനയിൽ

“നിന്നെ ഞാൻ വെറുമൊരു മൺതരിയായി കണ്ടിട്ടില്ല” ഇത് ആര് ആരെ പറ്റി ആരോട് പറഞ്ഞതാണ് എപ്പോഴാണ് പറഞ്ഞത്?

18-10-1938-ൽ ഗാന്ധിജി കസ്തൂർബക്കെഴുതിയ ഒരു കത്തിലെ വാചകമാണിത്

ഗാന്ധിജി വധിക്കപ്പെട്ടപ്പോൾ ജവഹർലാൽനെഹ്റു രാഷ്ട്രത്തോടു നടത്തിയ അനുശോചന സന്ദേശം ആരംഭിക്കുന്ന വാക്യം?

ആ വിളക്ക് കെട്ടുപോയി

എത്ര സൈനികർ ചേർന്നാണ് ഗാന്ധിജിയുടെ ശവശരീരം സൈനിക വാഹനം വഹിച്ചു കൊണ്ടുപോയത്?

200

ഗാന്ധിജിയുടെ ശവസംസ്കാര ഘോഷയാത്രയിൽ ഏകദേശം എത്ര ജനങ്ങൾ പങ്കെടുത്തു?

15 ലക്ഷം

മോസ്കോയിൽ ലെനിന്റെ ശവശരീരം സൂക്ഷിക്കുന്നതുപോലെ ഗാന്ധിജിയുടെ ശവശരീരവും സൂക്ഷിച്ചു വെക്കണം എന്ന് അതിയായ ആഗ്രഹം പിടിച്ചത് ആര്?

മൗണ്ട് ബാറ്റൻ പ്രഭു

ജനവരി 30 എങ്ങനെയൊക്കെയാണ് ആചരിക്കുന്നത്?

രക്തസാക്ഷി ദിനമായും, കുഷ്ഠരോഗ വിരുദ്ധ ദിനമായും

ഗാന്ധിജിയുടെ മനോരാജ്യം?

രാമരാജ്യം

‘ഗാന്ധിജിയെ കണ്ടപ്പോൾ സോക്രട്ടീസിനെ കണ്ടു’ എന്ന് പ്രതികരിച്ചത് ആരാണ്?

പ്രിവാറ്റ്

ഗാന്ധിജിയെ സോക്രട്ടീസിനോട് സാമ്യപ്പെടുത്തിയ ഗാന്ധിജിയുടെ സന്തതസഹചാരി ആര്?

ജവഹർലാൽ നെഹ്റു

വിരൂപമെങ്കിലും പ്രിയജനകം ഗാന്ധിജിയുടെ രൂപത്തെ ആരാണ് ഇങ്ങനെ വർണിച്ചത്?

റോമൻ റോളണ്ട് (നോവലിസ്റ്റ്)

ഗാന്ധിജിയിൽ ക്രിസ്തുവിനെ ദർശിച്ച നോവലിസ്റ്റ് ആര്?

റോമൻ റോളണ്ട്

‘യൂറോപ്പിലെ ഏറ്റവും വിവേകശാലിയായ മനുഷ്യൻ’ രാജഗോപാലാചാരിക്ക്‌ എഴുതിയ കത്തിൽ ആരെപ്പറ്റിയാണ് ഗാന്ധിജി സൂചിപ്പിച്ചത്?

റോമൻ റോളണ്ട്

താങ്കളെ ബാഹ്യ രൂപത്തിൽ കാണണമെന്ന് ആഗ്രഹം കൂടി കൂടി വരുന്നു നേരിൽ കാണാൻ കൊതിച്ചു കൊണ്ട് 17.2.1928-ൽ ഗാന്ധിജി ആർക്കാണ് ഇങ്ങനെ കത്തെഴുതിയത്?

റോമൻ റോളണ്ട്

ഗാന്ധിജിയോടൊപ്പം താമസിച്ച് ഗാന്ധിജിയെ പഠിച്ച ഭാരത പ്രേമിയായ വിദേശി ആര്?

ദീനബന്ധു സി.എഫ് ആൻഡ്രൂസ്

ഗാന്ധിജിയുടെ പ്രൈവറ്റ് സെക്രട്ടറി?

പ്യാരലാൽ

ഇതാ ഒടുവിൽ ഒരു കൊച്ചു മനുഷ്യൻ എത്തുകയായി 1931 ഡിസംബർ ആറിന് ഗാന്ധിജി തന്നെ സന്ദർശിച്ചതിനെ പറ്റി ആരുടെ ഡയറിക്കുറിപ്പുകളാണ് ഇത്?

റോമൻ റോളണ്ട്

ഫ്രഞ്ചിൽ നിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് ഇന്ത്യ ഗവൺമെന്റിന്റെ പ്രസിദ്ധീകരണ വിഭാഗം ജവഹർലാൽ നെഹ്റുവിന്റെ മുഖവുരയോടെ പ്രസിദ്ധീകരിച്ച ഗ്രന്ഥം?

റോമൻ റോളണ്ടും ഗാന്ധിയും തമ്മിലുള്ള കത്തിടപാട്

സബർമതി ആശ്രമത്തിൽ ഗാന്ധിജിയുടെ ആതുര ശുശ്രൂഷ ആരായിരുന്നു?

സുശീല നായർ

സ്വഭാവദൂഷ്യമായി ഗാന്ധിജി കണക്കാക്കിയ എന്ത്?

ക്രോധം

അവസാനത്തെ തവണ ജയിലിൽ നിന്നും പുറത്തിറങ്ങുമ്പോൾ ഗാന്ധിജി എത്ര വയസ്സായിരുന്നു?

75

ഗാന്ധിജി പാൽ കുടിക്കില്ലെന്ന് പ്രതിജ്ഞ ചെയ്തിരുന്നു രോഗബാധിതനായി ക്ഷീണിച്ചപ്പോൾ ഗാന്ധിജിയെ കസ്തൂർബാ പാൽ കുടിക്കാൻ സമ്മതിപ്പിച്ചത് എന്തു ന്യായം ബോധ്യപ്പെടുത്തുന്നതാണ്?

പ്രതിജ്ഞ ചെയ്തത് പശുവിന്റെയും എരുമയുടെയും പാലിന്റെ കാര്യം ശ്രദ്ധ വിഷയമാക്കി ആണല്ലോ എന്ന ന്യായം ബോധ്യപ്പെടുത്തി കൊണ്ട്

ഗാന്ധിജി അവസാനത്തെ തവണ ജയിൽ ശിക്ഷ അനുഭവിച്ചത് എവിടെ വെച്ചായിരുന്നു?

പൂനെയിൽ

ഗാന്ധിജിയെ അവസാനത്തെ തവണ തടങ്കലിൽ നിന്ന് നിരുപാധികം വിട്ടയച്ചത് എന്നാണ്?

1944 മെയ് 6ന്

ഗാന്ധിജിയുടെ ബഹുമാനാർത്ഥം അഭിഭാഷകവൃത്തി ബഹിഷ്കരിച്ചത് ആരെല്ലാം?

മോത്തിലാൽ നെഹ്റു, സി.ആർ ദാസ്

ഗാന്ധിജിയുടെ പുത്രന്മാർ ആരെല്ലാം

ഹരിലാൽ, മണിലാൽ, രാമദാസ്, ദേവദാസ്

ദാമ്പത്യജീവിതത്തിൽ ഗാന്ധിജിക്ക് ഒരേയൊരു ദുഃഖമേ ഉണ്ടായിരുന്നുള്ളൂ എന്താണത്?

കസ്തൂർബാക്ക് മതിയായ വിദ്യാഭ്യാസലഭിച്ചില്ലല്ലോ എന്ന കാര്യത്തിൽ

ആഗാഖാൻ കൊട്ടാരത്തിൽ തടവിൽ കഴിയുമ്പോഴും 74 മത്തെ വയസ്സിൽ ഗാന്ധിജി ചെയ്തത് എന്തായിരുന്നു?

കസ്തൂർബയെ ഇന്ത്യൻ ഭൂമിശാസ്ത്രവും മറ്റു വിഷയങ്ങളും പഠിപ്പിക്കൽ

ഗാന്ധിജി തന്റെ ആത്മീയ പ്രമാണ ഗ്രന്ഥം ആയി സ്വീകരിച്ചത് ഏത് പുസ്തകമായിരുന്നു?

ഭഗവത്ഗീത

“നിങ്ങൾ ഡോക്ടർക്ക് പകരം ഒരു വക്കീലാകേണ്ടതായിരുന്നു” ഗാന്ധിജി ആരോടാണ് ഇങ്ങനെ പറഞ്ഞത്?

ഡോ. ബിസി റോയ്

ഗാന്ധിജി സ്വന്തം പരിശീലിച്ച ചികിത്സാരീതി എന്തായിരുന്നു?

ജലചികിത്സ

“എന്റെ വലതു കൈ പോർബന്തറിന് സമർപ്പിച്ചു പോയി” ഇത് ആരുടെ വാക്കുകളാണ്?

ഉത്തംചന്ദ് ഗാന്ധി (ഗാന്ധിജിയുടെ മുത്തച്ഛൻ) പോർബന്തർ വിട്ട് ജുനഗാബാദിൽ അഭയം തേടിയപ്പോൾ അവിടത്തെ നവാബിനെ ഇടതുകൈകൊണ്ട് അഭിവാദനം ചെയ്ത നടപടി അനാദരവ് ആയി പോയില്ലേ എന്ന ചോദ്യത്തിന് ഉത്തം ചന്ദ് ഗാന്ധി നൽകിയ മറുപടിയാണ് ഇത്.

ഗാന്ധിജിയുടെ കുടുംബോപദേഷ്ടാവ്?

ബേചർജി സ്വാമി(ജൈന സന്യാസി)

മദ്യമോ, മാംസമോ, പരസ്ത്രീയെയോ തൊടില്ലെന്ന പ്രതിജ്ഞാ വാചകം ഗാന്ധിജിക്ക് ചൊല്ലിക്കൊടുത്തതാര് ? എന്തിനു വേണ്ടി ?

ബേചർജി സ്വാമി, ഇംഗ്ലണ്ടിലേക്ക് ഗാന്ധിജി പഠിക്കാൻ പോകുന്നതിൽ അമ്മയുടെ സമ്മതം ലഭിക്കുവാൻ വേണ്ടി

“നിങ്ങൾ ഒരു ആൺ തേനീച്ചയാണ്” ലജ്ജ ഭാവത്തെ പറ്റി ആരാണ് ഗാന്ധിജിയോട് ഇങ്ങനെ പ്രതികരിച്ചത്?

ഡോ.ഓൾഡ് ഫീൽഡ്

രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജിയോടപ്പമുണ്ടായിരുന്നത് ആരെല്ലാം?

സരോജിനിനായിഡു, മഹാദേവദേശായി, മീര ബെഹൻ

രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജിയുടെ ഉപദേഷ്ടാവ് ആരായിരുന്നു?

മദൻ മോഹൻ മാളവ്യ

Gandhi Quiz (ഗാന്ധി ക്വിസ്) in Malayalam |LP, UP, HS | Gandhi jayanti quiz

ഗാന്ധിജിയെ കുറിച്ചെല്ലാം

Post a Comment

Previous Post Next Post

News

Breaking Posts