സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞടുപ്പ് വോട്ടെണ്ണൽ രാവിലെ എട്ടിന് ആരംഭിക്കും. വോട്ടെണ്ണലിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി മുഖ്യതിരഞ്ഞടുപ്പ് ഓഫീസർ അറിയിച്ചു. സംസ്ഥാനത്ത് 43 സ്ഥലങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ സജ്ജീകരിച്ചിട്ടുള്ളത്. രാവിലെ എട്ടിന് സ്ട്രോങ്ങ് റൂമുകൾ തുറക്കുന്നതോടെ വോട്ടെണ്ണൽ നടപടികളാരംഭിക്കും. സ്ഥാനാർത്ഥികളുടെയോ ഏജന്റുമാരുടെയോ സാന്നിധ്യത്തിൽ, ഒബ്‌സർവറുടെ സാക്ഷ്യപത്രത്തോടു കൂടിയായിരിക്കും സ്ട്രോങ്ങ് റൂമുകൾ തുറക്കുക. സുതാര്യത ഉറപ്പാക്കുന്നതിനായി നടപടികൾ വീഡിയോയിൽ റെക്കോർഡ് ചെയ്യാനും തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.
Election 2026 - Counting Result - LiVE..>> : Click Here
(ഇന്ന് - തിങ്കൾ- രാവിലെ 9 മണി മുതൽ ഫലം അറിയാം..)

Post a Comment